വാഹന ഇന്‍ഷുറന്‍സ് അടക്കാത്തവരുടെ ശ്രദ്ധയ്ക്ക്: റോഡില്‍ ഗാര്‍ഡ ഉണ്ട്…

ഡബ്ലിന്‍: മോട്ടോര്‍ ഇന്‍ഷുറേഴ്‌സ് ബ്യുറോ ഓഫ് അയര്‍ലണ്ടിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തു ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനങ്ങള്‍ 151,000 ഓളം വരുമെന്ന് മുന്നറിയിപ്പ്. വാഹനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുക എന്നത് നിയമ വിധേയമായ ഉത്തരവാദിത്വമാണെന്ന് ഇന്‍ഷുറന്‍സ് ചീഫ് ഡേവിഡ് ഫിറ്റസ് ജെറാള്‍ഡ് അറിയിച്ചു. വാഹനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ എന്ന് റോഡില്‍ പരിശോധനക്ക് ഗാര്‍ഡയുമുണ്ടാകും.

ഇന്‍ഷുറന്‍സ് പ്രീമിയം 70% ഉയര്‍ന്ന സാഹചര്യത്തില്‍ ഐറിഷ് ജനങ്ങള്‍ ഇന്‍ഷുറന്‍സിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. 2011-ല്‍ 85,062 ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ 2016-ല്‍ 151,392 വാഹനങ്ങള്‍ ഈ പരിധിയില്‍പ്പെടാതെ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പിടിക്കപ്പെടുന്ന ഇന്‍ഷ്വര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വകുപ്പ് വ്യക്തമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: