ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്നര പതിറ്റാണ്ടായി മലയാള സിനിമാ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു ഇദ്ധേഹം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വാരനാട് ഗ്രാമത്തില്‍ ജനിച്ച ജഗന്നാഥ വര്‍മ്മ 1978ലാണ് സിനിമാ രംഗത്തെത്തുന്നത്. ഭീം സിംഗ് സംവിധാന ചെയ്ത മാറ്റൊലിയാണ് വര്‍മയുടെ ആദ്യ ചിത്രം.

പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ച് തുടങ്ങിയ അദ്ധേഹം പ്രശസ്ത കലാകാരന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. കഥകളി ആചാര്യനായ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ വര്‍മ്മയുടെ ഗുരു. 74-ാം വയസ്സില്‍ ചെണ്ടയിലും അദ്ധേഹം അരങ്ങേറ്റം കുറിച്ചിരുന്നു. കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്റെ കീഴിലയാരുന്നു വര്‍മ്മയുടെ ചെണ്ട പരിശീലനം.

മാറ്റൊലിക്ക് ശേഷം 1979 ല്‍ നക്ഷത്രങ്ങളേ സാക്ഷി, 1980ല്‍ അന്തഃപ്പുരം, 1984ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987ല്‍ ന്യൂഡെല്‍ഹി തുടങ്ങി 2012 ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെ 108 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: