ട്രാവല്‍ വീക്കിലിയുടെ ‘ബെസ്റ്റ് ഡെസ്റ്റിനേഷന്‍ യൂറോപ്പ്’ അവാര്‍ഡ് അയര്‍ലന്‍ഡിന്…

ഡബ്ലിന്‍: ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ വീക്കിലി ന്യൂസ് പേപ്പര്‍, സഞ്ചരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി അയര്‍ലണ്ടിനെ തിരഞ്ഞെടുത്തു. വീക്കിലിയുടെ വായനക്കാരന് ‘ബെസ്റ്റ് ഡെസ്റ്റിനേഷന്‍ യൂറോപ്പ്’ അവാര്‍ഡിന് അയര്‍ലണ്ടിനെ തിരഞ്ഞെടുത്തത്. 2014-ലും 2015-ലും ഈ അവാര്‍ഡ് സ്വന്തമാക്കിയ അയര്‍ലന്‍ഡ് 15,000 വോട്ടിന്റെ പിന്‍ബലത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.

കടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്പെയിന്‍ എന്നീ രാജ്യങ്ങളെ പിന്നിലാക്കിയ അയര്‍ലന്‍ഡ് ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയതായി ട്രാവല്‍ വീക്കിലി പ്രസ്താവന  ഇറക്കിയിരിക്കുകയാണ്. യു.എസ്സില്‍ നിന്നും ലഭിച്ച ഈ അംഗീകാരത്തില്‍ സന്തോഷിക്കുന്നതായി ടൂറിസം അയര്‍ലന്‍ഡ് സി.ഇ.ഓ നാല്‍ ഗിബണ്‍സ് വ്യക്തമാക്കി. ഈ വര്‍ഷം 1.6 മില്യണ്‍ നോര്‍ത്ത് അമേരിക്കന്‍ സഞ്ചാരികള്‍ക്കു അയര്‍ലന്‍ഡ് സ്വാഗതമരുളിയതായും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് റെക്കാഡുകള്‍ തീര്‍ത്ത അയര്‍ലന്‍ഡ് അടുത്ത വര്‍ഷം ടൂറിസം മേഖലയിലെ വികസനത്തോടനുബന്ധിച്ചു വന്‍ തൊഴില്‍ സാധ്യതകളും ഒരുക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: