വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത മലയാളികളില്‍ – എങ്ങനെ മറികടക്കാം ?

യൂറോപ്പിലെ കാലാവസ്ഥയില്‍ ഏറെ മാറ്റങ്ങളുണ്ടാകുന്ന കാലമാണിത്. ഒക്ടോബര്‍ മാസത്തോടെ ചൂട് കുറയുകയും തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. തണുപ്പ് കാലത്തിന് ശക്തിയേറുന്ന ഈ കാലത്ത് ചര്‍മ്മം വരളുക, തലമുടി കെട്ടുപിടിക്കുക തുടങ്ങിയ പല മാറ്റങ്ങളും ശരീരത്തില്‍ സംഭവിക്കും.

മലയാളികള്‍ ഉള്‍പ്പടെ ശൈത്യകാലത്ത് ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. തണുത്ത അന്തരീക്ഷം പലപ്പോഴും ആരോഗ്യകരമാവില്ല എന്നതാണ് ഇതിന് കാരണം. ശരീരത്തെയും, ആരോഗ്യത്തെയും തണുപ്പുകാലം ദോഷകരമായി ബാധിക്കാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. വൈറ്റമിന്‍ ഡി യുടെ അഭാവം പരിഹരിക്കുക എന്നതാണ് പ്രധാനം. ശൈത്യകാലത്ത് സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന വിറ്റാമിനുകള്‍ ലഭിക്കാന്‍ പ്രയാസമാണ്. എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ വൈറ്റമിന്‍ ഡി യുടെ അഭാവം അയര്‍ലന്റിലെ എട്ടില്‍ ഒരാള്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുട്ടികളിലും മുതിര്‍ന്നവരിലും എല്ലുകള്‍ക്ക് അത്യാവശ്യ ഘടകമാണ് വൈറ്റമിന്‍ ഡി. ഇതിന്റെ അഭാവം കുട്ടികളില്‍ ‘റിക്കറ്റ്’ എന്ന രോഗാവസ്ഥയ്ക്കും മുതിര്‍ന്നവരില്‍ വേദനയ്ക്കും കാരണമാകാറുണ്ട്. റിക്കറ്റ് എന്ന രോഗം രാജ്യത്തുനിന്ന് നിര്‍മാര്‍ജനം ചെയ്തതാണെങ്കിലും പുതുതലമുറയില്‍ വീണ്ടും കണ്ട് വരുന്നുണ്ട്.കോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ പഠനമനുസരിച്ച് അയര്‍ലണ്ടില്‍ 500,000 ആളുകള്‍ വൈറ്റമിന്‍ ഡി യുടെ അഭാവം മൂലമുള്ള ദുരിതം അനുഭവിക്കുന്നവരാണ്. കൂടാതെ വെള്ളക്കാരേക്കാള്‍ കറുത്ത വര്‍ഗക്കാരായ ആളുകള്‍ക്ക് കൂടുതല്‍ സൂര്യ പ്രകാശം ലഭിച്ചാലേ ശരീരത്തില്‍ കൂടിയ തോതില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ കഴിയുകയുള്ളു എന്നും കണ്ടെത്തിയിട്ടുണ്ട്. കഴിവതും കാലുകളും കൈകളും സൂര്യപ്രകാശം ഏല്‍പ്പിക്കുക. ഐറിഷ് ജനങ്ങള്‍ ദിവസേന 15 മിനിറ്റോളം സൂര്യപ്രകാശം ഏറ്റാല്‍ മതിയാകുമെന്നാണ് യുസിസി യിലെ വിദഗ്ധര്‍ പറയുന്നത്.സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ത്വക്കില്‍ രൂപം കൊള്ളുന്നതാണ് വൈറ്റമിന്‍ ഡി. അയര്‍ലണ്ടില്‍ സൂര്യപ്രകാശത്തിന്റെ സാന്നിധ്യം കുറവായതിനാല്‍ മറ്റ് ആഹാര പദാര്‍ത്ഥങ്ങളിലൂടെ വൈറ്റമിന്‍ ഡി യുടെ കുറവ് നികത്താവുന്നതാണ്. സാല്‍മെന്‍, സാല്‍ഡൈന്‍, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ വൈറ്റമിന്‍ ഡി ഏറെ അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ട ചിലയിനം ധാന്യങ്ങള്‍ എന്നിവയിലും വൈറ്റമിന്‍ ഡി യുടെ സാനിധ്യം കണ്ടെത്താനാകും. പാല്‍, ബട്ടര്‍, സോയ ഉത്പന്നങ്ങള്‍, ചീസ് എന്നിവയിലും വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിരിക്കുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: