ഗ്രീന്‍ എനര്‍ജി ഇടപാടില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം

ബെല്‍ഫാസ്‌റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ അയര്‍ലീന്‍ ഫോസ്റ്ററിനെതിരെ ആവിശ്യാസ പ്രമേയം കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം. ഗ്രീന്‍ എനര്‍ജി ഇടപാടുമായി ബന്ധപ്പെട്ടു തിരിമറികള്‍ നടത്തിയെന്ന ആരോപണം ഇവര്‍ക്കെതിരെ ശക്തമായ സാഹചര്യത്തില്‍ ഇവര്‍ പുറത്തു പോകേണ്ടി വരും എന്ന ആശങ്കയില്‍ തന്നെയാണ്. അവിശ്വാസ പ്രമേയത്തില്‍ വേണ്ടത്ര വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തു പോകുന്നതിനോടുപ്പം നിയമ നടപടികളും ഇവര്‍ക്ക് നേരിടേണ്ടി വരും.

ഡമോക്രാറ്റിക് യൂണിയനെ നയിക്കുന്ന ഫോസ്റ്റര്‍ ഭരണം നിലനിര്‍ത്തുന്നത് കൂട്ട് പങ്കാളി സിന്‍ ഫെയിനുമായി പങ്കുചേര്‍ന്നാണ്. മന്ത്രിക്കെതിരെയുള്ള അഴിമതി കേസുകള്‍ അന്വേഷണം നടത്തുന്നത് വരെ എങ്കിലും ഭരണത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ട്ടിന്‍ മേക് ഗിന്നസ് ആവശ്യപ്പെട്ടു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ തുടങ്ങിയ ഗ്രീന്‍ എനര്‍ജി ബിസിനസ്സില്‍ നടന്ന സാമ്പത്തിക തിരിമറിയിലൂടെ 40 മില്യണ്‍ യൂറോ നഷ്ടപ്പെടുത്തി എന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

അന്വേഷണം നേരിടാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് ആന്‍ഡ് ലേബര്‍ പാര്‍ട്ടി, മറ്റ് ആള്‍സ്റ്റര്‍ യൂണിയനും ക്രോസ് കമ്യുണിറ്റി അലയന്‍സ് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയവയാണ് ഫസ്റ്റ് മിനിസ്റ്റര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയത്. ഫോസ്റ്ററിന്റെ പാര്‍ട്ടി ഡി.യു.പി പ്രതേക പാര്‍ലമെന്ററി നിയമാവലിയിലൂടെ പ്രമേയം തള്ളിക്കളയുമെന്നാണ് റിപ്പോര്‍ട്ട്. അത് സാധ്യമാകണമെങ്കില്‍ കൂട്ട് കക്ഷി സിന്‍ ഫെയ്ന്റ് പരിപൂര്‍ണ പിന്തുണയും ആവശ്യമാണ്. മന്ത്രിയെ ആറ് മാസക്കാലത്തേക്കു പുറത്താക്കി അന്വേഷണം നടത്താന്‍ വേണ്ടിയാണു അവിശ്വാസ പ്രമേയം പാസാക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: