Listerine മൗത്ത് വാഷ് ഉപയോഗം ഗൊണോറിയ രോഗത്തെ തടയും

ദിവസേനയുള്ള Listerine മൗത്ത് വാഷിന്റെ ഉപയോഗം സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിലൂടെ പകരുന്ന രോഗമായ ഗോണേറിയ രോഗത്തെ തടയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ മൗത്ത് വാഷിന്റെ ഉപയോഗം വായിലെ 99% ബാക്റ്റീരികളുടെയും നാശത്തിന് കാരണമാകുമെന്നാണ് Listerine കമ്പനി ഉറപ്പ് നല്‍കുന്നത്.

ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ മെല്‍ബണിലെ ക്ലിനിക്കില്‍ ചികിത്സ തേടിയ സ്വവര്‍ഗാനുരാഗികളും, ഉഭയവര്‍ഗ പ്രണയികളുമായ 196 ലൈംഗീക രോഗ ബാധിതരില്‍ തൊണ്ടയില്‍ ഗൊണേറിയ ബാധിതരായ 58 പേരില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഇവരില്‍ 33 പേര്‍ Listerine മൗത്ത് വാഷ് ഉപയോഗത്തിലൂടെ രോഗത്തിന്റെ കാഠിന്യം കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ ആവശ്യമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: