ഗാര്‍ഹിക പീഡിതരാകുന്ന പുരുഷന്മാരുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം ഇറങ്ങുന്നു

ഡബ്ലിന്‍: ഗാര്‍ഹിക പീഡന നിയമങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെടുമ്പോള്‍, പുരുഷ സമൂഹവും പീഡനത്തിന് ഇരകളായി മാറുന്ന കഥയെ മുന്‍നിര്‍ത്തി അയര്‍ലണ്ടില്‍ ഒരു ഹ്രസ്വ ചിത്രം തയ്യാറാകുന്നു. ‘ദി ബ്ലാക്’ എന്ന തലക്കെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മാര്‍ക് റയോര്‍ഡാന്‍ ആണ്. മാതാപിതാക്കളുടെ പ്രശ്‌നങ്ങള്‍ ഇന്റര്‍വ്യൂവിലൂടെ ഒരു പെണ്‍കുട്ടിയോട് ചോദിച്ചറിയുന്ന രംഗങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ഗാര്‍ഹിക പീഡന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ട സംഘടനകളുമായി ഇതേക്കുറിച്ചു വിവരങ്ങള്‍ ശേഖരിച്ച സംവിധായകന്‍ പുരുഷ ഗാര്‍ഹിക പീഡിതര്‍ക്കു ആശ്വാസം പകരുന്ന  അയര്‍ലണ്ടിലെ AMEN എന്ന സ്ഥാപനത്തിലും  വന്നു വിവരശേഖരണം നടത്തി. ഗാര്‍ഹിക പീഡന നിരക്ക് മൂന്നില്‍ ഒരു സ്ത്രീ എന്ന് പറയപ്പെടുമ്പോള്‍ 20 പുരുഷന്മാരില്‍ ഒരാള്‍ വീതമാണ് പീഡനം പുറത്തു പറയുന്നത്. പുരുഷ പീഡന കഥകള്‍ പുറത്തു വരാത്തതാണ് പീഡനങ്ങളുടെ എണ്ണം പുരുഷന്മാര്‍ക്കിടയില്‍ കുറവാണെന്നുള്ള ധാരണ പരത്തുന്നതെന്നു AMEN ചീഫ് നിയാം ഫെറല്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ പുരുഷ ഗാര്‍ഹിക പീഡിതര്‍ക്കു ആശ്രയിക്കാവുന്ന AMEN എന്ന കേന്ദ്രത്തിലെ 046 9023718 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ പുരുഷന്മാര്‍ക്ക് ബന്ധപ്പെടാന്‍ സൗകര്യവുമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: