സിറ്റിസണ്‍ അസംബ്ലിയില്‍ അബോര്‍ഷന്‍ നിയമഭേദഗതിയോട് പ്രതീകരിച്ചു 13,000 മറുപടികള്‍

ഡബ്ലിന്‍: സിറ്റിസണ്‍ അസംബ്ലിയില്‍ അബോഷന്‍ നിയമ ഭേദഗതിയോട് പ്രതീകരിച്ചു 13,000 സബ്മിഷനുകള്‍ ലഭിച്ചു. ഇതില്‍ 8,000 ഓണ്‍ലൈന്‍ വഴിയും, 5000 മറുപടികള്‍ പോസ്റ്റിലൂടെയും ലഭിച്ചതായി അസംബ്ലി അറിയിച്ചു. ലഭിച്ച മറുപടികള്‍ കൃത്യമായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അസംബ്ലി വിശദീകരണം നല്‍കി. സബ്മിഷന്‍ നല്‍കിയ സംഘടനകളില്‍ നിന്നും, വ്യക്തികളില്‍ നിന്നും എട്ടാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള വിശദമായ അഭിപ്രായങ്ങള്‍ ചോദിച്ചറിയാനും സിറ്റിസണ്‍ അസംബ്ലി തീരുമാനിച്ചിരിക്കുകയാണ്.

ജനുവരിയില്‍ അസംബ്ലിയുടെ അടുത്ത മീറ്റിങ് അബോര്‍ഷന്‍ ഭേദഗതിയെക്കുറിച്ചു സുപ്രധാന തീരുമാനങ്ങള്‍ എടുത്തേക്കും. അബോര്‍ഷന്‍ നിയമങ്ങളില്‍ തിരുത്തലുകള്‍ വരുത്താനും, സ്ത്രീയുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതാണ് സബ്മിഷനുകളില്‍ കൂടുതല്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും സ്ത്രീകളുടെ വ്യക്തിത്വത്തെ മാനിക്കുന്ന രീതിയിലുള്ള പുതിയ നിയമം ഈ വിഷയത്തില്‍ നിര്‍മ്മിക്കേണ്ടി വരും.

എ എം

Share this news

Leave a Reply

%d bloggers like this: