കുട്ടികളുടെ വിളികള്‍ കാത്ത് ഐറിഷ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍

ഡബ്ലിന്‍: ഈ ക്രിസ്മസ് ദിനത്തില്‍ 1000 വിളികള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഐറിഷ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍. ഒറ്റപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന കുട്ടികള്‍ക്ക് അഭയം ഒരുക്കുന്ന ഐ.എസ്.പി.സി.സി-യുടെ പ്രവര്‍ത്തനം ക്രിസ്മസ് കാലയളവില്‍ കൂടുതല്‍ സജീവമാകാറുണ്ട്. ആഘോഷങ്ങളുടെ കാലത്തു കുട്ടികളെ മാനസിക പ്രയാസങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നതില്‍ ചൈല്‍ഡ് ലൈന്‍ ഏറെ പങ്കു വഹിക്കുന്നുണ്ട്.

2016-ല്‍ ഐ.എസ്.പി.സി.സി-യില്‍ വോളന്റിയറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിയാന്‍ കോള്‍ഫീല്‍ഡ് ഈ ജോലി ഏറെ സന്തോഷം നല്കുന്നതാണെന്ന് പങ്കുവെയ്ക്കുന്നു. രക്ഷിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍, വീടുകളില്‍ അവഗണിക്കപ്പെടുന്നവര്‍ തുടങ്ങി ഇവിടെ എത്തുന്ന കുട്ടികള്‍ നിരവധിയാണ്. പ്രതേക പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ ഓരോ വിളിക്കും കാതോര്‍ത്തിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: