അയര്‍ലണ്ടില്‍ കാലാവസ്ഥ പ്രക്ഷുബ്ധം: ശക്തിയായ കാറ്റിനു സാധ്യത

ഡബ്ലിന്‍: രാജ്യത്തു ബാര്‍ബറ കൊടുങ്കാറ്റ് ശക്തമാകുമെന്ന് പ്രതേക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. അയര്‍ലണ്ടില്‍ എല്ലായിടത്തും ഈ മുന്നറിയിപ്പ് ബാധകമാണെന്ന് മെറ്റ്-ഏറാന്‍ അറിയിച്ചു. കാറ്റ് ഇന്ന് ശക്തമാകുന്നതിനാല്‍ ജനങ്ങള്‍ ഇതൊരു അറിയിപ്പായി കണക്കാക്കി സുരക്ഷാ ഉറപ്പു വരുത്താനും പ്രതേക നിര്‍ദ്ദേശമുണ്ട്.

കാറ്റു മൂലം ശക്തമായ മഴക്കും സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അയര്‍ലണ്ടിലെ വടക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളെ കാവസ്ഥ പ്രതികൂലമായി ബാധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഗാല്‍വേ, ഡോനിഗല്‍, മായോ എന്നീ തീരപ്രദേശ മേഖലകളില്‍ യെല്ലോ വാണിങ്ങും നല്‍കിക്കഴിഞ്ഞു. 100 മുതല്‍ 120 കിലോമീറ്റര്‍ വേഗതയോടെ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് റോഡിലും സുരക്ഷാ ഒരുക്കുകയാണ് രാജ്യത്തെ സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥര്‍.

എ എം

Share this news

Leave a Reply

%d bloggers like this: