സമാധാനം നഷ്ടപ്പെട്ട് യൂറോപ്പ് ; ജനങ്ങള്‍ക്ക് സുരക്ഷ നല്കാന്‍ പട്ടാളം ഉള്‍പ്പെടെ നിരത്തില്‍

ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് യൂറോപ്യന്‍ ജനത ഈ ക്രിസ്മസ് നാളുകള്‍ കഴിച്ചുകൂട്ടുന്നത്. ബെര്‍ലിന്‍ തീവ്രവാദ ആക്രമണത്തിന് ശേഷം അയര്‍ലണ്ട് ഉള്‍പ്പടെ യൂറോപ്പില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടനിലും യൂറോപ്പിലും കനത്ത പ്രഹരമേല്‍പ്പിക്കുന്ന രീതിയിലുള്ള തീവ്രവാദ ആക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായാണ് വിദഗ്ധര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് യൂറോ ചെലവിട്ടാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനുഷ്യര്‍ നിയോഗിപ്പെടുന്ന ചെക്ക് പോയിന്റുകള്‍ ലണ്ടനില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. എംഐ5 സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. ഇതിന് പുറമെ അഞ്ച് മില്യണ്‍ പൗണ്ട് വില വരുന്ന സ്റ്റീല്‍ റിംഗുകള്‍ പുതിയ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്നുണ്ട്. ലണ്ടനിലെ സാമ്പത്തിക തലസ്ഥാനത്തെയും അവിടുത്തെ അംബരചുംബികളായ കെട്ടിടങ്ങളെയും വര്‍ധിച്ച് വരുന്ന തീവ്രവാദ ആക്രമണ ഭീഷണിയില്‍ നിന്നും പരിരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഇതിന് പുറമെ ആക്രമണങ്ങളെ തടയയാന്‍ ശേഷിയുള്ള ക്രാഷ് പ്രൂഫ് ബാരിക്കേഡുകള്‍ ഉയര്‍ത്താനും നിര്‍ദേശമുണ്ട്. വാഹനം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ ഭയപ്പെടുന്നുണ്ട്.

അയര്‍ലന്റിലും ശക്തമായ സുരക്ഷാ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി റെസ്‌പോണ്‍സ് യുണിറ്റ് (ERU ) ന്റെ നേതൃത്വത്തില്‍ ആയുധധാരികളായ സൈന്യത്തെ വിന്വസിച്ചിട്ടുമുണ്ട്. രാജ്യ തലസ്ഥാനമായ ഡബ്ലിനിലെ സുരക്ഷയ്ക്കായി ആര്‍മിഡ് സപ്പോര്‍ട്ട് യുണിറ്റ് (ASU ) സജ്ജമാക്കിയിട്ടുണ്ടെന്ന് ഗാര്‍ഡ കമ്മീഷണര്‍ നോയിറിന്‍ ഒ സുള്ളീവന്‍ അറിയിച്ചു.തീപിടുത്ത സംബന്ധമായ സംഭവങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിന് വിദഗ്ധപരിശീലനം നേടിയ 55 യൂണിറ്റുകളുയും വിന്യസിച്ചിട്ടുണ്ട്. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനുമുള്ള ആയുധങ്ങളും വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ബാലിസ്റ്റിക് ഷീല്‍ഡുകളും ബ്രീച്ചിങ് ഉപകരണങ്ങളും, മെഡിക്കല്‍ ബാഗുകളും ഒരുക്കിയിട്ടുണ്ട്. എഎസ്യു വിന്റെ നേതൃത്വത്തില്‍ ശക്തമായ പെട്രോളിങ് നടക്കുമ്പോള്‍, ഇആര്‍യു തീവ്രവാദ ആക്രമണങ്ങള്‍ മുന്നില്‍കണ്ട് തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യും.

തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഇമൈഗ്രെഷന്‍ വിഭാഗം ശക്തമാക്കിയിട്ടുണ്ട്. എല്ലാ എയര്‍ലൈനുകളിലും ഫെറികളിലും യാത്രചെയ്യുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള ഡീലില്‍ ഐറിഷ് – ബ്രിട്ടീഷ് ഗവണ്മെന്റുകള്‍ ഒപ്പ് വെച്ചു. സിറിയയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കുന്ന അക്രമികള്‍ അയര്‍ലണ്ടിനെ ഇടത്താവളമായി ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനായി വ്യാജ രേഖകളും കാണിച്ചെന്നു വരാം.യാത്ര രേഖകള്‍ പരിശോധിച്ച് ഇന്റര്‍പോളില്‍ നിന്ന് യാത്രക്കാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചു കഴിഞ്ഞു.

എത്രയൊക്കെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാലും തീവ്രവാദ ആക്രമണങ്ങളുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് എന്‍ഡാ കെന്നി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒന്നും സംഭവിക്കില്ല എന്ന് ആശ്വസിക്കാം എന്നു മാത്രം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: