ഐറിഷ് തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഡബ്ലിന്‍: തീരദേശത്തിനു കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് തീരദേശ സേന. തീരത്ത് ആരെങ്കിലും അപകടത്തില്‍പ്പെടുന്നത് കാണുന്നവര്‍ ഉടന്‍ 112-ല്‍ വിളിച്ചറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. ആഘോഷകാലമായതിനാല്‍ കടലുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെടുന്ന വിനോദങ്ങളില്‍ പങ്കെടുക്കുന്നതിന് തീരദേശ സേനയുടെ പ്രതേക അനുവാദം ലഭിക്കേണ്ടി വരും. കടലില്‍ ഇറങ്ങുന്നവരും തിരമാല ശക്തമാണെകില്‍ അതിനു തുനിയരുതെന്നും മുന്നറിയിപ്പുണ്ട്.

കടല്‍പ്പാലങ്ങള്‍, ഹാര്‍ബറില്‍ കടലിനോടു ചേര്‍ന്നുള്ള ചുവരുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ പ്രതേക ശ്രദ്ധ പുലര്‍ത്തണമെന്നും തീരദേശ സുരക്ഷാ സേന നിര്‍ദ്ദേശിച്ചു. ബാര്‍ബറ കൊടുങ്കാറ്റു ശക്തമായ സാഹചര്യം കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തീരദേശ സേനയുടെ അറിയിപ്പ്. കാറ്റ് ശക്തമായി തിരിച്ചു വരുമെന്ന മെറ്റ് ഏറാന്റ്റെ മുന്നറിയിപ്പും നിലവിലുണ്ട്.

വേലിയേറ്റം ശക്തമായതും, തീരപ്രദേശ മേഖലകളെ വളരെയധികം ബാധിച്ചിട്ടുണ്ട്. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്കും പ്രതേക മുന്നറിയിപ്പ് ഉണ്ട്. കടലില്‍ നീന്താന്‍ ഇറങ്ങുന്നവരെയും നിരുത്സാഹപ്പെടുത്തുകയാണ് തീരദേശ സേന. മെലിന്‍, വാളന്റിയ, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹെലികോപ്റ്ററില്‍ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: