അയര്‍ലണ്ടില്‍ 2016-ലെ ക്രിസ്മസ് ബേബി സീന്‍ കെല്ലി മറെ

ഡബ്ലിന്‍: ഈ വര്‍ഷത്തെ ഐറിഷ് ക്രിസ്മസ് ബേബി സീന്‍ കെല്ലി മറെ ആണെന്ന് ഡബ്ലിനിലെ കൊംബി ആശുപത്രി അറിയിച്ചു. ഡിസംബര്‍ 25-നു രാത്രി 12:35 am-നു ജനിച്ച കുഞ്ഞിന്റെ മാതാപിതാക്കള്‍ ഡബ്ലിന്‍ 12,പാര്‍ക്ക് വെസ്റ്റ് പോയിന്റിലെ പൗലാ കെല്ലിയും, ഗാരി മറെയുമാണ്. ആദ്യം ജനയിച്ച ക്രിസ്മസ് ബേബിക്ക് വേണ്ടി നിറയെ സമ്മാനപ്പൊതികളൊരുക്കി കാത്തിരുന്ന ആശുപത്രി ജീവനക്കാരെ സന്തോഷിപ്പിച്ചു കൊണ്ടാണ് സീനിന്റെ ജനനം.

അടുത്ത ക്രിസ്മസ് ബേബി ജനിച്ചത് പുലര്‍ച്ചെ 2:03 am-നു ആയിരുന്നു. തുടര്‍ന്ന് രാവിലെ 9.00 മണിവരെ ആകെ 7 കുഞ്ഞുങ്ങളാണ് ക്രിസ്മസ് ദിനത്തില്‍ പിറന്നു വീണത്. ക്രിസ്മസ്-ന്യൂ ഇയര്‍ ദിനത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വരാനിരിക്കുന്ന ഭാഗ്യത്തിന്റെ അടയാളമായി കാണുന്നവരാണ് പൊതുവെ യൂറോപ്പുകാര്‍.

എ എം

Share this news

Leave a Reply

%d bloggers like this: