നോട്ട് പിന്‍വലിക്കല്‍ 50 ദിവസം പിന്നിട്ടു ; രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങി മോഡി

നോട്ട് അസാധുവാക്കിയ തീരുമാനം 50 ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. നോട്ട് നിരോധന പ്രക്രിയയും തുടര്‍ന്നുള്ള പ്രശ്നങ്ങളും അവസാനിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയ 50 ദിവസം ദിവസം ഇന്ന് പൂര്‍ത്തിയാവുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് സൂചനകള്‍.

നവംബര്‍ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് 500 1000 രൂപ നോട്ടുകള്‍ അസാധു ആക്കികൊണ്ടുള്ള കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നവംബര്‍ എട്ടിന് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ അമ്പത് ദിവസങ്ങള്‍ കൊണ്ട് നീങ്ങുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കറന്‍സി ദൗര്‍ലഭ്യം ഇപ്പോഴും തുടരുക ആണ്. രാജ്യത്തെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയും എന്ന് റിസേര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കി.

കള്ളപ്പണത്തിന് കടലാസിന്റെ വില പോലും ഉണ്ടാകില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും അസാധു ആക്കപ്പെട്ട നോട്ടുകളില്‍ 90 ശതമാനത്തില്‍ അധികവും ബാങ്കുകളിലേക്ക് തിരിച്ചു എത്തിയത് സര്‍ക്കാരിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചാണ്. നോട്ടു അസാധു ആക്കല്‍ 50 ദിവസം പിന്നിടുമ്പോള്‍ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ ഉള്ള നീണ്ട നിരയില്‍ കുറവ് ഉണ്ടെങ്കിലും പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. നോട്ട് അസാധു അക്കലിനെ ആദ്യം പിന്തുണച്ച എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ പോലും ഇപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 31 ന് രാത്രി 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തുന്ന പ്രസംഗം നിര്‍ണ്ണായകമാണ്.

എടിഎമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള ഇളവുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. എ ടി എമ്മുകളില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക നാലായിരമോ അയ്യായിരമോ ആയും, ബാങ്കുകളില്‍ നിന്ന് ഒരു ആഴ്ച പിന്‍വലിക്കാവുന്ന തുക നാല്പത്തിനായിരമോ അന്പത്തിനായിരമോ ആയി ഉയര്‍ത്തിയേക്കും.

സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ചില ഇളവുകളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ഇതിനിടെ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30 ന് ശേഷം പൂര്‍ണ്ണം ആയും പിന്‍വലിക്കരുത് എന്ന് ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനോടും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടത്. നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ ജനങ്ങള്‍ പണം വലിയ തോതില്‍ പിന്‍വലിക്കാനുള്ള സാധ്യത ഉണ്ട്. ഇത് നിലവിലെ സ്ഥിതി വഷളാക്കും. അതിനാല്‍ കറന്‍സി ലഭ്യത ഉറപ്പ് ആകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് ബാങ്കുകളുടെ ആവശ്യം.

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള നടപടികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. അസാധു ആയ 500 1000 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കു തടവ് ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിനു കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കിയിരുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: