HSE ഡബ്ലിനില്‍ സംഘടിപ്പിച്ച നഴ്സസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത് ചുരുക്കം ചിലര്‍ മാത്രം

ഡബ്ലിന്‍ : ഡോ.സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് റിക്രൂട്ട് മെന്റില്‍ പങ്കെടുത്തത് 36 പേര്‍ മാത്രം. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഐറിഷ് നഴ്സുമാരെ തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിക്രൂട്ട് മെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസമായി നടക്കുന്ന പരിപാടിയില്‍ എണ്‍പതോളം തൊഴിലന്വേഷകരെയാണ് HSE പ്രതീക്ഷിക്കുന്നത്.

നഴ്സുമാരുടെ അഭാവം ഏറെയുള്ള ഈ സമയത്ത് കുറച്ച് പേരെയെങ്കിലും റിക്രൂട്ട് ചെയ്യാനായാല്‍ ആശ്വാസകരമാകുമെന്ന് HSE യുടെ നാഷണല്‍ HR ഡയറക്ടര്‍ റൊസാരിയോ മാനിയന്‍ പറഞ്ഞു. ഇതുവരെ 80 പേര്‍ തങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റീലൊക്കേഷന്‍ പാക്കേജായി 1,500 യൂറോയും, 35,000 യൂറോ ശമ്പളവുമാണ് HSE ഓഫര്‍ ചെയ്യുന്നത്. ശമ്പളത്തെക്കാളുപരി സ്വന്തം നാട്ടില്‍ ജോലി കുടുംബത്തോടൊപ്പം കഴിഞ്ഞ് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് കുടുതലും റിക്രൂട്ട്‌മെന്റിനെത്തിയത്. മലയാളി നഴ്സുമാരും പരിപാടിയില്‍ പങ്കെടുത്തു.

 

 

 

 

Share this news

Leave a Reply

%d bloggers like this: