സാമൂഹ്യ ക്ഷേമ പദ്ധതിയില്‍ യുവജനങ്ങള്‍ക്ക് വാടക ഇളവ് അനുവദിച്ചു

ഡബ്ലിന്‍: സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളായ തൊഴില്‍ രഹിതരായ 26 വയസ്സിനു താഴെയുള്ള ഐറിഷ് യുവജനങ്ങള്‍ക്ക് ആഴ്ചയില്‍ 20 യൂറോ വീതം വാടകയില്‍ കുറവ് വരുത്തിയതായി മിനിസ്റ്റര്‍ ഫോര്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ലിയോ വരാദ്കര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് വാടക റസീപ്റ്റുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്. വാടക നല്‍കുന്ന യുവാക്കള്‍ക്ക് അത് ഒരു അധിക ബാധ്യതയാവാതിരിക്കുവാനാണ് പുതിയ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തു വാടക വീട്ടില്‍പോലും താമസിക്കാന്‍ കഴിയാതെ അനവധി യുവാക്കള്‍ തെരുവില്‍ ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിത ചെലവ് വര്‍ദ്ധിക്കുന്നത് മൂലം വാടക നല്‍കാന്‍ കഴിയാത്തവരും രാജ്യത്തു കുറവല്ല. അതിനിടക്ക് ഭീമമായി വാടക തുക വര്‍ദ്ധിക്കുന്നതും വാടക പ്രതിസന്ധി രൂക്ഷമാക്കുന്നു. ഈ അവസരത്തില്‍ ഐറിഷ് യുവാക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉള്ളതായി മിനിസ്റ്റര്‍ അറിയിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: