അയര്‍ലണ്ടിലെ മത്സ്യ ബന്ധന മേഖല ഉന്നത നിലവാരം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് മത്സ്യബന്ധനമേഖലയില്‍ ഈ വര്‍ഷം നടന്ന 4000 പരിശോധനകളില്‍ ഈ മേഖല തികച്ചും നിയമങ്ങള്‍ക്ക് വിധേയമാണെന്നു കണ്ടെത്തി. മീന്‍പിടുത്ത ഉപകരണങ്ങള്‍, മത്സ്യ ഫാക്ടറികള്‍, പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ പരിശോധനകള്‍ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത് സീ ഫിഷറീസ് പ്രൊട്ടക്ഷന്‍ അതോറിറ്റി ഹെഡ് സൂസന്‍ സ്റ്റീലിയാണ്. ഇത്തരം പരിശോധനകളില്‍ ഐറിഷ് കടല്‍ വിഭവങ്ങള്‍ തികച്ചും സുരക്ഷിതമാണെന്നും, അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാണെന്നും അവര്‍ അവകാശപ്പെട്ടു.

കടലില്‍ വെച്ച് നേവല്‍ സര്‍വീസും കരയില്‍ പോര്‍ട്ട് അതോറിറ്റിയും നടത്തി വന്ന പരിശോധനകളില്‍ ഒരു തരത്തിലുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിട്ടില്ലാത്തത് രാജ്യത്തെ മത്സ്യ ബന്ധന മേഖലക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും സൂസന്‍ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് വര്‍ഷത്തില്‍ 891 മില്യണ്‍ യൂറോ സംഭാവന ചെയ്യുന്ന ഈ മേഖല തീരദേശ മേഖലകളില്‍ തൊഴിലും ഉറപ്പു നല്‍കുന്നു. ഈ മേഖലയുടെ നിലനില്‍പിന് കാവലിരിക്കുന്ന മത്സ്യ ബന്ധനത്തൊഴിലാളികള്‍ക്കു ഈ അംഗീകാരം അമര്‍പ്പിക്കുന്നതായും അവര്‍ അറിയിച്ചു.

രാജ്യത്തു 320 കിലോമീറ്റര്‍ ദൂരമാണ് മത്സ്യ ബന്ധനം നടത്താന്‍ അനുമതി ഉള്ളത്. ഇത് ഇ.യു നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്. കൂടാതെ മീന്‍പിടുത്തക്കാരെ ശാസ്ത്രീയമായി വളര്‍ത്തിയെടുക്കുന്നതിലൂടെ അനിയന്ത്രിതമായ മത്സ്യ ചൂഷണവും ഇവര്‍ നടത്തുന്നില്ല. അടുത്ത വര്‍ഷം മുതല്‍ മത്സ്യ ബന്ധന മേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്കു മത്സ്യ ബന്ധന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ യൂറോപ്യന്‍ യുണിയനോട് ആവസ്യപ്പെട്ടിരിക്കുകയാണ് അയര്‍ലന്‍ഡ്.

എ എം

Share this news

Leave a Reply

%d bloggers like this: