ക്രിസ്മസ് അവധിക്കാലത്തും നാട്ടിലെത്തിയ ഐറിഷുകാരെ ആകര്‍ഷിക്കാന്‍ ജോബ് ഫെയര്‍

കോര്‍ക്ക്: അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ ഐറിഷ് കുടിയേറ്റക്കാരെ ഉദ്ദേശിച്ചു കോര്‍ക്ക്, അത്‌ലോണ്‍, ഗാല്‍വേ, സിലിഗോ എന്നീ സിറ്റികളില്‍ വെച്ച് ഇന്നലെ ജോബ് ഫെയര്‍ സംഘടിപ്പിക്കപ്പെട്ടു. ഹോം ഫോര്‍ വര്‍ക്ക് റിക്രൂട്‌മെന്റ് ഏജന്‍സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നാണ് ഏജന്‍സിയുടെ വാഗ്ദാനം. രാജ്യത്തിന് പുറത്തു ജോലി ചെയ്യുന്നവരെ സ്വന്തം നാട്ടിലേക്കു ആകര്‍ഷിക്കാന്‍ ഏറ്റവും മികച്ച സമയം ക്രിസ്മസ് കാലമാണെന്നു മനസ്സിലാക്കിയ ഏജന്‍സി മറ്റു രാജ്യങ്ങളിലെ ജോലി ഉപേക്ഷിച്ചു തിരിച്ചു വരുന്നവര്‍ക്ക് ശമ്പളത്തിന് പുറമെയുള്ള സാമ്പത്തിക പാക്കേജുകള്‍ ഉള്‍പ്പെടുന്ന ഓഫറുകളും നല്‍കിയിരിക്കുകയാണ്.

ക്രിസ്മസിന് ശേഷം നാട്ടില്‍ തങ്ങുന്ന അയര്‍ലണ്ടുകാരും ഈ ജോബ് ഫെയറില്‍ പങ്കെടുത്തതായി ഹോം ഫോര്‍ വര്‍ക്ക് ഏജന്‍സി ഡയറക്ടര്‍ മൈക്കല്‍ മര്‍ഫി അറിയിച്ചു. ഈ ഈവന്റ് വന്‍ വിജയമായിരുന്നെന്നു ഏജന്‍സിസ് ഓര്‍ഗനൈസര്‍ കോളിന്‍സ് മേക് നിക്കോളാസും വ്യക്തമാക്കി. സയന്‍സ്, എന്‍ജിനിയറിങ്, അകൗണ്ടന്‍സി, ഐ.ടി, ഹ്യുമന്‍ റിസോര്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ് തുടങ്ങി വിവിധ മേഖലകളില്‍ ഏജന്‍സി തൊഴില്‍ വാഗ്ദാനം ചെയ്തു.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പുതുവര്‍ഷത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് ഹോം ഫോര്‍ വര്‍ക്ക് അറിയിച്ചു. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത ഐറിഷ് കുടിയേറ്റക്കാര്‍ അല്ലാത്തവരെയും ജോലിക്കായി പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: