പാഴ് വസ്തുക്കളെ പ്രയോജനപ്രദമാക്കി മാറ്റുന്ന മാജിക്കുമായി ക്രിയേറ്റിവ് റിയൂസ് പ്രോജക്ട്

ഡബ്ലിന്‍: ഉപയോഗമില്ലാതെ വലിച്ചെറിയപ്പെടുന്ന വസ്തുക്കളുപയോഗിച്ചു കരകൗശല വസ്തുക്കളാക്കി മാറ്റുന്ന ‘റിക്രിയേറ്റ്’ എന്ന എന്‍.ജി.ഓ ഏറെ പ്രശംസ അര്‍ഹിക്കുന്നതായി സംഘടനയെപ്പറ്റി പഠിച്ച ഡബ്ലിന്‍ ട്രിനിറ്റി കോളേജ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. റോഡിലും മറ്റും വലിച്ചെറിയുന്ന കുപ്പികള്‍, ബോക്‌സുകള്‍ എന്ന് തുടങ്ങി ഉപയോഗ ശൂന്യമെന്നു കരുതുന്ന വസ്തുക്കള്‍ ശേഖരിച്ചു സ്‌കൂളുകളില്‍ കുട്ടികളുടെ ക്രിയാത്മകത രൂപപ്പെടുത്തുന്നതില്‍ ഈ സംഘടനാ വലിയ പങ്കു വഹിക്കുന്നതായി ഗവേഷണ ഫലം തെളിയിക്കുന്നു. മാത്രമല്ല. 100 ടണ്‍ വരുന്ന അവശിഷ്ടങ്ങള്‍ പുനരുപയോഗിച്ചതിലൂടെ പരിസ്ഥിതി സംരക്ഷണവും ഈ സംഘടന സാധ്യമാക്കിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസ്സര്‍ കാര്‍മല്‍ ഓ സുള്ളിവന്‍ വ്യക്തമാക്കി.

പാഴ് വസ്തുക്കളില്‍ നിന്നും റീസൈക്കിള്‍ ചെയ്തു ആര്‍ട് വസ്തുക്കളായി മാറ്റി കുട്ടികള്‍ക്ക് നല്‍കുന്ന ഈ സംരംഭം കുട്ടികളിലെ കഴിവുകളെ വരുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. തങ്ങളുടെ സംരംഭത്തിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് റിക്രിയേറ്റ് എക്‌സിക്യു്റ്റിവ് ഡയറക്റ്റര്‍ ദാരാ കൊണോലി അറിയിച്ചു.

എന്‍വര്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ ഫണ്ട് ഉപയോഗിച്ച് നടത്തിയ സര്‍വേ ഫലം റിക്രിയേറ്റ്‌സിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുമെന്നും സംഘടന വ്യക്തമാക്കി. സ്‌കൂളുകളില്‍ ആര്‍ട് അദ്ധ്യാപകരുടെ സഹകരണത്തോടെയാണ് റിക്രിയേറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ആര്‍ട്ടില്‍ താത്പര്യമുള്ളവര്‍ക്ക് ട്രെയിനിങ് നല്‍കി കമ്മ്യുണിറ്റികള്‍ക്കിടയിലും സംഘടന പ്രവര്‍ത്തിച്ചു വരികയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: