ഐവിഎഫ് ചികിത്സയില്‍ പിഴവ്; 26 സ്ത്രീകള്‍ ഗര്‍ഭം ധരിച്ചത് ആരുടെതെന്ന് വ്യക്തമല്ലാത്ത ബീജത്തില്‍ നിന്ന്

വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും അധികം ആശ്വാസം നല്‍കുന്ന ചികിത്സാരീതിയാണ് ഇന്ന് ഐ വി എഫ്. ഈ ചികിത്സയിലൂടെ കുഞ്ഞനെ ഗര്‍ഭം ധരിച്ച ദമ്പതികള്‍ അനവധിയാണ് .എന്നാല്‍ ഐ വി എഫ് ചികിത്സയെ കുറിച്ചു ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് നെതര്‍ലാന്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ വി എഫ് ചി ചികിത്സയിലെ പിഴവുമൂലം 26 സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതു തെറ്റായ ബിജത്തില്‍ നിന്നാണെന്നാണ് നെതര്‍ലാന്‍ഡിലെ ഒരു ചികിത്സ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. ഡച്ച് വന്ധ്യത ചികിത്സ കേന്ദ്രത്തിന്റെ ആണ് ഈ കുറ്റസമ്മതം. ഇവിടെ ചികിത്സ തേടിയ 26 പേരില്‍ പലരും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി കഴിഞ്ഞു. 2015 ഏപ്രിലിനും 2016 നവംബറിനും ഇടയില്‍ ഐവിഎഫ് നടപടിക്രമങ്ങളില്‍ പാകപ്പിഴയുണ്ടായെന്നാണു ചികിത്സകേന്ദ്രം പറയുന്നത്. ഐ വിഫ് ലാബില്‍ വച്ച് കൃത്രീമ അണ്ഡബീജ സങ്കലനം നടത്തുമ്പോള്‍ അച്ഛനമ്മമാരുടെ ബീജം തമ്മില്‍ മാറിപോയതാകാമെന്നാണു ചികിത്സ കേന്ദ്രം പറയുന്നത്. ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവല്ല എന്നും ഇവര്‍ പറയുന്നു.

ബീജം അണ്ഡവുമായി സങ്കലനം നടത്തുമ്പോള്‍ ഉപയോഗിച്ച ഉപകരണത്തില്‍ മുമ്പു സംയോജനം നടത്തിയ ആളുടെ ബീജങ്ങള്‍ അടങ്ങിരിക്കാമെന്നും അവ മറ്റു 26 സ്ത്രീകളുടെ അണ്ഡവുമായി കലര്‍ന്നു പോകാന്‍ ഇടയുണ്ട് എന്നും ഇവര്‍ പറയുന്നു. അപൂര്‍വമായി ഇത്തരം മാറിപ്പോകലുകള്‍ വാര്‍ത്തയാകാറുണ്ട് എങ്കിലും ഇത്രയേറെ സ്ത്രികളുടെ വയറ്റില്‍ വളരുന്ന കുഞ്ഞുങ്ങളുടെ പിതൃത്വത്തില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ചികിത്സ പിഴവ് അപൂര്‍വ്വമാണ്.എന്തായാലും സംഭവം വന്‍ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത് .

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: