അയര്‍ലണ്ടിലേക്ക് ചുവടുമാറ്റം നടത്താന്‍ ഒരുങ്ങി യു.കെ ടെലിവിഷന്‍ ചാനലുകള്‍

ഡബ്ലിന്‍: ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകള്‍ അയര്‍ലണ്ടിലേക്ക് ഉറ്റുനോക്കുന്നതിനു തൊട്ടു പുറകിലായി ബ്രിട്ടനിലെ ടി.വി സ്റ്റേഷനുകളും ഡബ്ലിന്‍ ലക്ഷ്യം വെയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ അയര്‍ലന്‍ഡ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് യു.കെ ടെലിവിഷന്‍ മേഖല. ബ്രക്സിറ്റ് നിയന്ത്രണങ്ങള്‍ യു.കെ ടി.വി ചാനലുകളെ സാരമായി ബാധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്ന കമ്പനികള്‍ ആദ്യം ലക്ഷ്യമിടുന്നത് അയല്‍ രാജ്യമായ അയര്‍ലണ്ടിനെ തന്നെയാണ്.

യൂറോപ്പില്‍ മുഴുവന്‍ ബ്രോഡ്കാസ്റ്റ് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശങ്ങള്‍ അവസാനിപ്പിക്കാനുള്ള സമയമായെന്നാണ് ലണ്ടനിലെ ടി.വി സ്റ്റേഷനുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രക്സിറ്റ് നിയമങ്ങളെക്കാള്‍ അയവുള്ളതാണ് ഇ.യു ബ്രോഡ്കാസ്റ്റിങ് നിയമങ്ങള്‍ എന്നത് തന്നെയാണ് ചുവടുമാറ്റങ്ങള്‍ക്ക് പ്രധാന കാരണം.

അയര്‍ലന്‍ഡ് ഇംഗ്ലീഷ് ഭാഷ നിലവിലുള്ള രാജ്യമായതും ഡബ്ലിന്റെ സാദ്ധ്യതകള്‍ ഇനിയും ഉയര്‍ത്തുമെന്നത് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കൂടാതെ ഇ.യു. ടാക്‌സ് നിരക്കുകളും ആകര്‍ഷണീയമാണ്. അയര്‍ലണ്ടിനെ കൂടാതെ സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യു.കെ കമ്പനികള്‍ നീങ്ങിയേക്കും.

Share this news

Leave a Reply

%d bloggers like this: