കോര്‍ക്കിലെ ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി

കോര്‍ക്ക്: നോറോ വൈറസ് ബാധ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് മേഴ്സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. രോഗം മൂര്‍ച്ഛിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രം ഹോസ്പിറ്റലില്‍ സന്ദര്‍ശനം അനുവദിച്ചിരിക്കുകയാണ്. മാത്രമല്ല വളരെ അത്യാവശ്യമായി രോഗികളെ സന്ദര്‍ശിക്കാന്‍ എത്തുന്ന രണ്ടു സന്ദര്‍ശകര്‍ക്കും പ്രവേശനാനുവാദം ഉണ്ട്. ന്യൂഇയറിനെ തുടര്‍ന്ന് സീസണല്‍ വൈറസ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചത് ആശുപത്രി അധികൃതര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.

ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്‌ലന്‍സ് സെന്ററിന്റെ കണക്കനുസരിച്ചു ഡിസംബര്‍ മാസത്തില്‍ A(H3) എന്ന വിന്റര്‍ വൈറസ് 46% ആളുകളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബര്‍ അവസാനത്തോടെ ഇത് 49% ആയി വര്‍ദ്ധിച്ചു. 2016-ല്‍ മേഴ്‌സി ആശുപതിയുടെ മൂന്നു യുണിറ്റിലായി 26,000 പേര്‍ രോഗമുക്തി നേടിയിരുന്നു. വയറു വേദന, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയ ശാരീരികാസ്വസ്ഥതകള്‍ക്കു കാരണമാകുന്ന നോറോ വൈറസ് ശൈത്യകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്.

Share this news

Leave a Reply

%d bloggers like this: