അയര്‍ലണ്ടില്‍ പാറ്റശല്യം വര്‍ദ്ധിച്ചതായി കീട നിയന്ത്രണ കമ്പനികള്‍

ഡബ്ലിന്‍: രാജ്യത്ത് പാറ്റശല്യം 69% വര്‍ദ്ധിച്ചതായി കീട നിയന്ത്രണ കമ്പനി ‘റേന്റോകില്‍’ വെളിപ്പെടുത്തുന്നു. കീട നിയന്ത്രണം ആവശ്യപ്പെട്ട് തങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പാറ്റകളുടെ ശല്യം വര്‍ദ്ധിച്ചതായി കമ്പനി വ്യക്തമാക്കുന്നത്. പാറ്റകളെ ഉന്മൂലനം ചെയ്യാനുള്ള കീടനാശിനികള്‍ അന്വേഷിച്ച് എത്തുന്നവരില്‍ കൂടുതലും ഡബ്ലിന്‍ കൗണ്ടിയില്‍ നിന്നുള്ളവരാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് 2016-ല്‍ ആവശ്യക്കാര്‍ കൂടിയുണ്ടെന്നും കമ്പനി അറിയിച്ചു.

2004-മുതല്‍ അയര്‍ലണ്ടില്‍ പാറ്റ നിയന്ത്രണ കീടനാശിനികള്‍ക്ക് വന്‍ ഡിമാന്റ് അനുഭവപ്പെട്ടു വരികയാണ്. അനേകം സഞ്ചാരികളുടെ വരവ്, പാറ്റകള്‍ക്ക് വളരാന്‍ അനുയോജ്യമായ കാലാവസ്ഥ തുടങ്ങിയ കാരണങ്ങള്‍ ഈ ജീവികളുടെ പെറ്റുപെരുകലിന് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അശ്രദ്ധമായി ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും വലിച്ചെറിയുന്നതും പാറ്റകളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്.

പാറ്റ നിറഞ്ഞ വീടുകള്‍ വൃത്തിയാക്കാന്‍ ദിനം പ്രതി വരാറുള്ള ഫോണ്‍ വിളികളെക്കുറിച്ചും റേന്റോകില്‍ ടെക്‌നിക്കല്‍ മാനേജര്‍ കോം മൂര്‍ വാചാലനായി. പൊതുജനാരോഗ്യത്തിന് ഏറെ ഭീഷണി സൃഷ്ടിക്കുന്ന പാറ്റകളെ ഉന്മൂലനം ചെയ്യാന്‍ ഐറിഷുകാര്‍ നന്നേ പാടുപെടുകയാണ്.

Share this news

Leave a Reply

%d bloggers like this: