വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തി

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ച് മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ 4.35നാണ് ഭൂമികുലുക്കമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി. ഇംഫാലിന് പടിഞ്ഞാറ് 29 കിലോമീറ്റര്‍ അകലെ ഭൂമിക്കടിയിലായി 57 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്.

അസം, മണിപ്പുര്‍, അരുണാചല്‍പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, ത്രിപുര, പശ്ചിമബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഭൂമി കുലുങ്ങിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആസാമിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായും മുഖ്യമന്ത്രി തരുണ്‍ ഗൊഗോയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള ആറാമത്തെ ബെല്‍റ്റാണ് വടക്കു കിഴക്കന്‍ ഇന്ത്യ.

 
എ എം

 

Share this news

Leave a Reply

%d bloggers like this: