അയര്‍ലണ്ടില്‍ ബെഡിനായി കാത്തിരിക്കുന്നത് 612 രോഗികള്‍

ഡബ്ലിന്‍: രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇന്നത്തെ കണക്ക് പ്രകാരം ബെഡിനായി കാത്തിരിക്കുന്നത് 612 രോഗികളാണ്. ട്രോളികളിലും എമര്‍ജന്‍സി വാര്‍ഡുകളിലുമായാണ് ഇത്രയധികം രോഗികള്‍ ബെഡിനായി കാത്തിരിക്കുന്നത്. അപകടകരമായ അവസ്ഥയില്ലാത്ത രോഗികള്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ തേടരുതെന്ന് ആരോഗ്യ മന്ത്രാലയം ഇതിനോടകം അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ലിമറിക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 46 പോര്‍ട്ട്‌ലീഷ് ആശുപത്രിയില്‍ 42 തുള്ളാമോര്‍ കില്‍ക്കെനി എന്നിവിടങ്ങളില്‍ 41 വീതം രോഗികളാണ് ട്രോളിയില്‍ ബെഡിനായി കാത്തിരിക്കുന്നത്. ഡബ്ലിനില്‍ 22 രോഗികള്‍ ബെഡിനായി ട്രോളിയില്‍ കാത്തിരിക്കുമ്പോള്‍ 509 രോഗികള്‍ റീജണല്‍ വാര്‍ഡുകളില്‍ ബെഡിനായി കാത്തിരിക്കുന്നതായി ഐറിഷ് നേഴ്‌സസ് & മിഡ്‌വൈഫറി ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: