ഈ വര്‍ഷം മദ്യപിച്ച് വാഹനം ഓടിച്ച് അറസ്റ്റിലായ ഗാല്‍വേക്കാരുടെ എണ്ണം കൂടി

ഗാല്‍വേ: മദ്യപിച്ച് വാഹനം ഓടിച്ച 62 പേര്‍ കഴിഞ്ഞ മാസം ഗാല്‍വേയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. 2015-നെ അപേക്ഷിച്ച് അറസ്റ്റിലായവരുടെ നിരക്ക് 59% വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വേഗത കൂട്ടി വാഹനം ഓടിക്കുക, മദ്യപിച്ചു വാഹനം ഓടിക്കുക, ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് രേഖപെടുത്തിയതായി ഗാര്‍ഡ അറിയിച്ചു. പിടിക്കപ്പെട്ടവരില്‍ ഏറിയ പങ്കും 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവരാണെന്നു റീജണല്‍ ഗാര്‍ഡ ട്രാഫിക് സൂപ്രണ്ട് നോള്‍ കെല്ലി വ്യക്തമാക്കി.

ക്രിസ്മസ് കാലത്തോട് അനുബന്ധിച്ചു 500 ചെക്ക്‌പോസ്റ്റുകള്‍ ഗാര്‍ഡയുടെ നേതൃത്വത്തില്‍ ആല്‍ക്കഹോള്‍ ഡ്രൈവര്‍മാരെ കണ്ടുപിടിക്കാന്‍ വേണ്ടി സജ്ജമാക്കിയിരുന്നു. ഇതിനു പുറമെ ഡ്രൈവിങ് സമയത്ത് മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാനും തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഡ്രൈവിങ്ങിലെ അശ്രദ്ധ മൂലം രാജ്യത്തു റോഡപകടങ്ങള്‍ പെരുകുകയും, ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങളും പതിവായതിനാല്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ വരുതിയിലാക്കാന്‍ പുതിയ നിയമ വഴി തേടുകയാണ് ഗതാഗത വകുപ്പ്.

Share this news

Leave a Reply

%d bloggers like this: