2016-ല്‍ ഗാല്‍വേ കാര്‍വിപണി വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ഗാല്‍വേ: ഗാല്‍വേ സിറ്റിയിലും, കൗണ്ടിയിലുമായി 2016-ല്‍ 6000-ത്തോളം പുതിയ കാര്‍ വില്പന നടത്തിയതായി പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ദേശീയാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ കാര്‍ വിപണി 17% വളര്‍ച്ച രേഖപ്പെടുത്തിയതായി ഐറിഷ് മോട്ടോര്‍ ഇഡസ്ട്രി വ്യക്തമാക്കി. ഗാല്‍വേയില്‍ ഈ വര്‍ഷം 5% വളര്‍ച്ച നിരക്ക് ഉണ്ടായതായും അയര്‍ലണ്ടിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട, ഹ്യൂണ്ടായ്, വൊല്‍ക്സ്വാഗന്‍ എന്നീ കമ്പനികള്‍ അവകാശപ്പെടുന്നു. ഇവര്‍ക്ക് പുറമെ സ്‌കോഡ, ഫോര്‍ഡ് എന്നിവയും 2016-ല്‍ മികച്ച വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

2015-ല്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കാര്‍ കമ്പനികള്‍ക്ക് കഴിഞ്ഞതായി വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രമുഖ നിര്‍മ്മാതാക്കളെല്ലാം തന്നെ പുതിയ കാര്‍ മാതൃക അവതരിപ്പിച്ചത് വില്പനയില്‍ ലക്ഷ്യം കണ്ടെത്താന്‍ സഹായകമായി. ഇതോടൊപ്പം രാജ്യത്തു ഈ വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രീയമേറിയതായി റിപ്പോര്‍ട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: