ഗോള്‍വേയില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷിച്ചു

ഗോള്‍വേയില്‍  ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃപ്തത്തില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷിച്ചു. ഡിസംബര്‍ 31 ശനിയാഴ്ച ന്യൂക്യാസിലിലുള്ള പ്രസേന്റ്റേഷന്‍ പ്രൈമറി സ്‌കൂളില്‍വച്ചായിരുന്നു ആഘോഷപരിപാടികള്‍. പൊതുയോഗത്തില്‍ GICC പ്രസിഡണ്ട് ജോര്‍ജ് മാത്യു അധ്യക്ഷതവഹിക്കുകയും വിശിഷ്ടതിഥി ഫ:.യേശുദാസ് ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു. ഗോള്‍വായിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഡബ്ലിന്‍ സോള്‍ ബെറ്റ്‌സിന്റെ ഗാനമേളയും കണ്ണിനും കാതിനും കുളിര്‍മയേകി. തുടര്‍ന്ന് റോയല്‍ കേറ്റര്‍സ് ഒരുക്കിയ വിഭവസമുദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി GICC ഭാരവാഹികള്‍ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: