നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ താത്കാലികമായ തളര്‍ച്ച സൃഷ്ടിക്കുമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി മുന്നറിയിപ്പ് നല്‍കി. നോട്ട് നിരോധനം മൂലം പാവപ്പെട്ടവര്‍ക്കുണ്ടായിരിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

‘നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തെ ഇല്ലാതാക്കുകയും അഴിമതിയെ ചെറുക്കുകയും ചെയ്യുമെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ താത്കാലികമായ മാന്ദ്യത്തിന് അത് കാരണമാകും’. അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ക്ക് ഉണ്ടായിരിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിലൂടെ പാവപ്പെട്ടവര്‍ക്ക് ഉണ്ടായിരിക്കുന്ന ദുരുതങ്ങള്‍ ഇല്ലാതാക്കാന്‍ നാമെല്ലാവരും കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ടെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നേരത്തെ കേന്ദ്രസര്‍ക്കാരന്റെ നോട്ട് നിരോധനത്തെ രാഷ്ട്രപതി അഭിനന്ദിച്ചിരുന്നു. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിന് നടപടി സഹായിക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

നവംബര്‍ എട്ടിനാണ് രാജ്യത്തെ ഉര്‍ന്ന മൂല്യമുള്ള 500, 1000 രൂപാനോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനത്തോളമായിരുന്നു ഈ തീരുമാനത്തിലൂടെ അസാധുവാക്കപ്പെട്ടത്. അതായത് 15.5 ലക്ഷം കോടിരൂപ. നോട്ട് നിരോധനം മൂലം ജനങ്ങള്‍ നേരുടന്ന ദുരിതങ്ങള്‍ അന്ത് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഡിസംബര്‍ 30 ന് ഈ സമയപരിധി അവസാനിച്ചെങ്കിലും സാധാരണക്കാരുടെ ദുരിതങ്ങള്‍ തുടരുകയാണ്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: