ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് അത്യാവശ്യ സംവിധാനങ്ങള്‍ ഉടന്‍ വേണമെന്ന് ഐ.എന്‍.എം.ഒ

ഗാല്‍വേ: ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിക്ക് വളരെ പെട്ടെന്ന് തന്നെ 100 ബെഡ്ഡുകളും, 200 നെഴ്സ്സുമാരെയും ആവശ്യമുണ്ടെന്നു ഐ.എന്‍.എം.ഒ വ്യക്തമാക്കി. ആശുപത്രിയിലെ അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യവകുപ്പ് ഇടപെടുമെന്ന് വിശ്വസിക്കുന്നതായി സംഘടന ജനറല്‍ സെക്രട്ടറി ലിം ഡോറന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്നലെ ഹോസ്പിറ്റല്‍ ട്രോളിയില്‍ 33 രോഗികള്‍ കാത്തുകിടക്കുകയാണെന്നും രോഗികള്‍ തിങ്ങിക്കൂടുന്ന പ്രവണത ആശുപത്രി പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നതായും സംഘടന ആരോപിച്ചു.

രാജ്യത്തെ ആരോഗ്യ രംഗം അനുദിനം വഷളാകുന്നതില്‍ പ്രധാന കാരണം ആരോഗ്യ പ്രവര്‍ത്തകരുടെ കുറവാണ്. കൂട്ടത്തോടെ എത്തുന്ന രോഗികളെ പരിചരിക്കാന്‍ ആവശ്യമായ നേഴ്സുമാര്‍ സജ്ജമല്ല. എമര്‍ജന്‍സി വകുപ്പുകളുടെ പ്രവര്‍ത്തനവും അത്ര കാര്യക്ഷമമല്ല. സീസണല്‍ ഫ്‌ലൂ കൂടി എത്തിയതോടെ രോഗികളെ നിയന്ത്രിക്കാനും, രോഗം പടര്‍ന്നു പിടിക്കുന്നതിനു തടയിടാനും ഉള്ള ശ്രമത്തിലാണ് ജീവനക്കാര്‍. അത്യാവശ്യ ബെഡുകളും, നേഴ്സുമാരും വന്നെത്തിയാല്‍ തത്കാലം പിടിച്ചു നില്ക്കാന്‍ കഴിയുമെന്ന അവസ്ഥയിലാണ് ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍.

Share this news

Leave a Reply

%d bloggers like this: