ഫ്‌ലൂവിനെതിരെ വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍തന്നെ കുത്തിവെയ്പിന് തയ്യാറാവണമെന്ന് നിര്‍ദ്ദേശം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യമേഖല ഫ്‌ലൂ പ്രതിസന്ധിയില്‍പെട്ട് ആടി ഉലയുന്നതായി എച്ച്.എസ്.എ റിപ്പോര്‍ട്ട്. ആശുപത്രികളില്‍ തിരക്ക് വര്‍ദ്ധിച്ചത് മൂലം നിലവിലെ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന കാഴ്ചയാണ് നാടെങ്ങും. ഇതുവരെ ഫ്‌ലൂ കുത്തിവെയ്പ് നടത്തിയിട്ടില്ലാത്തവര്‍ പ്രതേകിച്ചും 65 വയസിനു മുകളിലുള്ളവര്‍ നിര്‍ബന്ധമായും കുത്തിവെയ്പ് സ്വീകരിക്കണമെന്ന് അക്യൂട്ട് ഹോസ്പിറ്റല്‍ ചീഫ് ഡോക്ടര്‍ കോം ഹെന്റി ഐറിഷ് ജനങ്ങളോട് അഭ്യര്‍ത്ഥന നടത്തി. മെഡിക്കല്‍ കാര്‍ഡോ ജി.പി വിസിറ്റ് കാര്‍ഡോ കൈവശമുള്ള 65 വയസിനു മുകളിലുള്ളവര്‍ക്കു സൗജന്യമായി വാക്‌സിന്‍ ലഭ്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഫ്‌ലൂ ബാധ മൂലം ശ്വാസ തടസ്സം പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് വയോജനങ്ങളിലാണ്. പകര്‍ച്ച വ്യാധി പിടിപെടുന്നതുവരെ കാത്തിരിക്കാതെ വാക്‌സിനേഷന്‍ നടത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് മിനിസ്റ്റര്‍ ഫോര്‍ ഓള്‍ഡേജ്  ഹെലന്‍ മെക് എന്ററി നിര്‍ദ്ദേശിച്ചു. സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായി ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെടുന്നവര്‍ അടുത്തുള്ള ഫാര്‍മസിസ്റ്റിനെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ അറിയിപ്പുണ്ട്.

സെന്റ്‌റിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നിയന്ത്രണാധീതമായത് ആശുപത്രി അധികൃതരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ഇത്തരം പകര്‍ച്ചപ്പനി പ്രതിരോധനശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് ബാധിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ ഇത് ഒരു അറിയിപ്പ് ആയി കണക്കാക്കി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും എ.എച്ച്.എ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: