യു.എസ്-ഐറിഷ് യാത്രകള്‍ ഇനി കുറഞ്ഞ നിരക്കില്‍ സാധ്യമാകും

ഡബ്ലിന്‍: കുറഞ്ഞ ചിലവില്‍ ആകാശയാത്ര സഫലമാക്കുന്ന അയര്‍ലന്‍ഡ് എയര്‍ലൈന്‍സുകളായ നോര്‍വീജിയന്‍ എയര്‍ ഇന്റര്‍നാഷണല്‍, വോവ് എന്നിവ അടുത്ത വേനല്‍ക്കാലത്ത് വിമാന നിരക്കില്‍ കുറവ് വരുത്തുന്നു. യു.എസ്-അയര്‍ലണ്ട് റൂട്ടില്‍ 300 യൂറോയില്‍ താഴെയുള്ള നിരക്കുകളാണ് ഈ വിമാന കമ്പനികള്‍ വാഗ്ദാനം ചെയുന്നത്. കൂടാതെ ട്രാന്‍സ് അറ്റ്‌ലാന്റിക് സര്‍വീസുകള്‍ നടത്തുന്ന എയര്‍ ലിംഗാസും, യുണൈറ്റഡ് എയര്‍ലൈന്‍സും ഈ വര്‍ഷം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഡബ്ലിന്‍, ഷാനോന്‍ എന്നിവിടങ്ങളില്‍ നിന്നും എയര്‍ സര്‍വീസുകള്‍ നടത്തുന്ന ഈ എയര്‍ലൈനുകള്‍ യു.എസ് വിനോദ സഞ്ചാരികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സീറ്റ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്.  വേനല്‍ക്കാലത്ത് എയര്‍ ലിംഗസ് യു.എസിലേക്ക് 489 യൂറോയുടെ യാത്രാ നിരക്ക് പ്രഖ്യാപിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാന ടിക്കറ്റ് നിരക്കുകള്‍ 500 യൂറോയില്‍ ആണ് തുടങ്ങുന്നത്. യു.എസ്സില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള മടക്ക യാത്രയില്‍ 298 യുറോക്ക് വിമാന യാത്ര സാധ്യമാണെന്നും കമ്പനി അറിയിച്ചിരിക്കുകയാണ്.

നോര്‍വീജിയന്‍ എയര്‍ലൈന്‍ പുതുതലമുറയില്‍പ്പെട്ട ബോയിങ് 737-MAX വിമാനങ്ങള്‍ കുറഞ്ഞ നിരക്കില്‍ അയര്‍ലണ്ട്-യു.എസ് റൂട്ടില്‍ യാഥാര്‍ഥ്യമാക്കും. കൂടാതെ എഡിന്‍ബര്‍ഗ്ഗ്-യു.എസ് യാത്രകളില്‍ ഏതെങ്കിലും ഒരു സ്ഥലത്തേക്ക് 68 യൂറോ ടിക്കറ്റുള്ള യാത്രകളും സാധ്യമാക്കുകയാണ്. ഇത്തരത്തില്‍ ട്രാന്‍സ് അറ്റ്‌ലാന്റിക് മടക്കയാത്രകള്‍ക്ക് 300 യൂറോയില്‍ താഴെ ടിക്കറ്റ് നിരക്കുകള്‍ ലഭ്യമാകും. നീണ്ട കാത്തിരിപ്പിനൊടുവില്‍ യു.എസ്-അയര്‍ലന്‍ഡ് യാത്രകള്‍ സഫലീകരിക്കുന്ന നോര്‍വീജിയന്‍ എയര്‍ലൈന്‍ ബോസ്റ്റണിലേക്കും, ന്യൂയോര്‍ക്കിലേക്കും റൂട്ടുകള്‍ ആരംഭിക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

യു.എസ്-അയര്‍ലന്‍ഡ് യാത്ര ആരംഭിക്കുന്നതോടെ ഐറിഷ് വിനോദ സഞ്ചാരം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മികച്ച നിലവാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോര്‍ക്ക്, ഷാനോന്‍, ഡബ്ലിന്‍ എന്നീ എയര്‍പോര്‍ട്ടുകളാണ് നിലവില്‍ യു.എസ് യാത്രക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ ഏത് എയര്‍പോര്‍ട്ടില്‍ നിന്നും യു.എസ് യാത്ര നടത്താനുള്ള പദ്ധതികളാണ് എയര്‍ലൈന്‍ കമ്പനികള്‍ ലക്ഷ്യമിടുന്നത്.

Share this news

Leave a Reply

%d bloggers like this: