അഭയാര്‍ത്ഥികള്‍ റോസ് കോമണിലെത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു

റോസ്‌കോമണ്‍: സിറിയയില്‍ നിന്ന് 80 അഭയാര്‍ത്ഥികള്‍ റോസ്‌കോമണില്‍ എത്തുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ റോസ് കോമണില്‍ സൗകര്യമില്ലെന്ന നിലപാടില്‍ ചില കൗണ്‍സിലര്‍മാരും, എന്നാല്‍ യുദ്ധക്കെടുതികള്‍ അനുഭവിച്ച ജനതയ്ക്ക് എങ്ങിനെയും താമസമൊരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു മറ്റൊരു വിഭാഗം നഗര സഭാ ഉദ്യോഗസ്ഥരും വൈരുദ്ധ്യ തീരുമാനങ്ങളെടുത്ത് വിവാദങ്ങള്‍ക്കിടയാക്കി. അടുത്ത ദിവസങ്ങളില്‍ ബാലഗാടറീനിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പഴയ ഹോട്ടല്‍ താമസയോഗ്യമാക്കി നല്‍കാനാണ് കൗണ്‍സിലിന്റെ തീരുമാനം.

അയര്‍ലണ്ടില്‍ ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും അഭയാര്‍ത്ഥികള്‍ എത്താറുണ്ട്. രാജ്യത്ത് ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ സ്വന്തം നാട്ടുകാര്‍ക്ക് താമസമൊരുക്കാന്‍ സര്‍ക്കാര്‍ നയതീരുമാനമെടുക്കാത്തതിനെ ചില സ്വതന്ത്ര ടി.ഡി-മാര്‍ ചോദ്യം ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശപ്രകാരം അംഗരാജ്യങ്ങള്‍ നിര്‍ബന്ധമായും അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന നിബന്ധനയിലാണ് അയര്‍ലണ്ടിലേക്ക് ഗ്രീക്ക്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇവര്‍ എത്തുന്നത്.

Share this news

Leave a Reply

%d bloggers like this: