ശൈത്യകാല രോഗങ്ങളെക്കുറിച്ച് അറിവ് നല്‍കാന്‍ എ.എസ്.ഇ യുടെ വെബ്സൈറ്റ്

ഡബ്ലിന്‍: തണുപ്പുകാലത്തെ രോഗങ്ങളെക്കുറിച്ചും, ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ undertheweather.ie എന്ന വെബ്സൈറ്റ് ആരംഭിച്ചതായി ഹെല്‍ത്ത് സേഫ്റ്റി അതോറിറ്റി അറിയിച്ചു. പനി, ചുമ, തൊണ്ട വേദന തുടങ്ങി തണുപ്പുകാലത്ത് പടര്‍ന്നു പിടിക്കുന്ന രോഗ വിവരങ്ങളാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്ന തരത്തിലുള്ള വീഡിയോകള്‍, ഫാര്‍മസിസ്റ്റുകളുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ വിവിധ രോഗത്തെക്കുറിച്ചുള്ള അറിവും നിവാരണ മാര്‍ഗങ്ങളും തുടങ്ങി രോഗികള്‍ക്ക് രോഗ നിവാരണം നടത്താനും, രോഗമില്ലാത്തവര്‍ക്ക് വരാതിരിക്കാനുമുള്ള മാര്‍ഗോപദേശങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ അനാവശ്യമായി ആന്റി ബയോട്ടിക്‌സ് ഉപയോഗം കുറയ്ക്കാനുള്ള ഡോക്ടര്‍മാരുടെ ഉപദേശവും സൈറ്റില്‍ ലഭ്യമാണ്.

പനിബാധിക്കുന്നവര്‍ വിശ്രമം എടുക്കണമെന്ന നിര്‍ദ്ദേശമുള്‍പ്പെടെ കഫം, തൊണ്ടവേദന, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് ആശുപത്രിയില്‍ പോകുന്നതിനു പകരം വെബ്സൈറ്റ് പ്രയോജനപ്പെടുത്തണമെന്ന് കോര്‍ക്ക് ജി.പി ഡോക്ടര്‍ നോല ഓ കൊണാര്‍ അറിയിച്ചു. രോഗങ്ങള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ കുറഞ്ഞില്ലെങ്കില്‍ മാത്രം ആശുപത്രി സേവനങ്ങള്‍ ഉപയോഗിച്ചാല്‍ മതി. രാജ്യത്തെ ആശുപത്രികളില്‍ തിരക്ക് വര്‍ദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: