പൊടിയും പുകയും കൂടിച്ചേര്‍ന്ന അന്തരീക്ഷം ഡിമന്‍ഷ്യക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണവും, ശബ്ദ മലിനീകരണവും തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ കാനഡയിലെ ഒന്റേരിയോയില്‍ 20 ലക്ഷം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 2,43,611 പേര്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചതായി കണ്ടെത്തി. പാതയോരത്ത് താമസിക്കുന്നവരെയാണ് ഗുരുതരമായ ഓര്‍മ്മക്കുറവ് ബാധിച്ചതെന്നു ഗവേഷകര്‍ വിലയിരുത്തുന്നു.

‘ലാന്‍ സെറ്റ് ജേണല്‍’ ആണ് ഗവേഷണ പഠനം പുറത്തു വിട്ടിരിക്കുന്നത്. തിരക്കേറിയ റോഡുകള്‍ക്കരികില്‍ താമസിക്കുന്ന ഓര്‍മ്മക്കുറവുള്ള രോഗികള്‍ പച്ചപ്പുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നതാണ് ഉത്തമമെന്നു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ മലിനീകരണവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധപെട്ടു കിടക്കുകയാണെന്നും എത്രത്തോളം മലിനീകരണം നിയയന്ത്രിക്കാന്‍ കഴിയുന്നുവോ അത്രത്തോളം രോഗ സാദ്ധ്യതകള്‍ കുറയുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഡിമെന്‍ഷ്യ രോഗ നിയന്ത്രണത്തിന് ഈ കണ്ടുപിടുത്തം ഏറെ പ്രയോജനപ്പെടുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: