വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സമരം നടത്തുമെന്ന് അധ്യാപക യൂണിയനുകള്‍

ഡബ്ലിന്‍: വരും മാസങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് വേണ്ടി തയ്യാറെടുക്കുന്ന അധ്യാപക യൂണിയനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കാതെയുള്ള സമര മാര്‍ഗമാണ് സ്വീകരിക്കുക എന്ന് ഉറപ്പു നല്‍കി. സമരത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിടേണ്ട ആവശ്യം വരില്ലെന്നും ഇ.എസ്.ടി.ഐ പ്രസിഡന്റ് എഡ് ബേണ്‍ വ്യക്തമാക്കി. ജൂനിയര്‍ സെര്‍ട്ട് പരീക്ഷാ ക്രമങ്ങളും, ശമ്പള പാക്കേജുകളും ആയിരിക്കും സമരത്തില്‍ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അധ്യാപക യൂണിയനുകള്‍ മുഴുവന്‍ സമയ സമരത്തില്‍ ഏര്‍പ്പെട്ടത് മൂലം കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തകരാറിലായിരുന്നു. രാജ്യത്തെ പകുതിയിലധികം സ്‌കൂളുകളും അടച്ചിടേണ്ടി വന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കേണ്ടി വന്ന പല സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ പോലും സ്‌കൂളിലെത്തി സൂപ്പര്‍ വിഷന്‍ ഏറ്റെടുക്കേണ്ട അവസ്ഥ വിദ്യാഭ്യാസ രംഗത്തെ ആകെ ഉലയ്ക്കുന്ന തരത്തിലുള്ളതായിരുന്നു.

ഇതിനു പുറമെ പല കുട്ടികളും സ്‌കൂള്‍ പഠിത്തം ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടതായും വന്നു. കുട്ടികള്‍ക്കും, സ്‌കൂള്‍ അധികൃതര്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരു പോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായിരുന്നു അധ്യാപക സമരം. ഇനി മുതല്‍ അത്തരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കില്ലെന്നു അധ്യാപക യൂണിയനുകള്‍ അറിയിച്ചിരിക്കുകയാണ്. അധ്യാപക സമരം എത്ര സഹകരണത്തോടെ ആരംഭിച്ചാലും സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്ന നിലപാടില്‍ തന്നെയാണ് വിദ്യാഭാസ വകുപ്പ്.

Share this news

Leave a Reply

%d bloggers like this: