പ്രവാസികളെ തിരിച്ചയക്കാനൊരുങ്ങി കുവൈറ്റ്…

അബ്ബാസിയ: വിദേശികളെ കുവൈറ്റില്‍ നിന്നും പറഞ്ഞു വിടണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. വര്‍ഷത്തില്‍ ഒരു ലക്ഷം പേരെ തിരിച്ചയക്കാനുള്ള പദ്ധതി പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നിന്നും ഒരു മില്യണ്‍ വിദേശികളെ പറഞ്ഞു വിടാനൊരുങ്ങുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

കുവൈറ്റില്‍ സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതും, ഇവരേക്കാള്‍ കൂടുതല്‍ വിദേശികളുടെ എണ്ണം പെരുകുന്നതും രാജ്യത്തിനകത്ത് അസ്വസ്ഥത വളരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. യുവാക്കള്‍ സംഘടിക്കാനും അറബി വസന്തം പോലെയുള്ള പ്രതിഭാസം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി ആണ് ഇതെന്ന് അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ധാരാളമുള്ള കുവൈറ്റില്‍ നിന്നും മടങ്ങേടി വരുന്നവര്‍ ഏറെ ആശങ്കയിലാണ്. നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന തീരുമാനം അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: