കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി ധനമന്ത്രി

യൂണിയന്‍ ബജറ്റ് 2017-18 ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക് സഭയില്‍ അവതരിപ്പിക്കും. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റ് ആയതിനാല്‍ തന്നെ കഴിഞ്ഞ കേന്ദ്ര ബജറ്റുകളേക്കാള്‍ പ്രധാന്യം ഇത്തവണത്തെ ബജറ്റിനുണ്ട്. ബജറ്റിനായി രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്.

ഓരോരുത്തരേയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി സാമ്പത്തിക തീരുമാനങ്ങളാണ് വരാനിരിക്കുന്നത്. പല സുപ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ധനമന്ത്രാലയവും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചേര്‍ന്നാണ് ബജറ്റിനായുള്ള നടപടിക്രമങ്ങള്‍ ആലോചിച്ച് തിട്ടപ്പെടുത്തുന്നത്.

ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ബജറ്റിനായുള്ള വിജ്ഞാപനം പുറത്തിറക്കുന്നതോടെ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമാണെങ്കില്‍, ആ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ബജറ്റുകളുണ്ടാവും. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പുള്ള ബജറ്റിനെ ഇടക്കാല ബജറ്റെന്നാണ് പറയുന്നത്.
ഒരു സാമ്പത്തിക വര്‍ഷമാണ് ഒരു യൂണിയന്‍ ബജറ്റിന്റെ ആയുസ്സ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: