കടുത്ത വരള്‍ച്ച: കേരളം ഇരുട്ടിലേക്ക്; വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേനല്‍ എത്തും മുമ്പ് തന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി എംഎം മണി. തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് വൈദ്യുതിമന്ത്രി നല്‍കിയിരിക്കുന്നത്.

വൈദ്യുതി നിയന്ത്രണം വേണ്ടി വന്നാല്‍ അതിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി എംഎം മണി ആവശ്യപ്പെട്ടു. കേന്ദ്ര പൂളില്‍ നിന്നും അധിക വൈദ്യുതി വാങ്ങേണ്ടി വരുമെന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വേനല്‍ കടുക്കുന്നതോടെ പരീക്ഷാക്കാലമായ മാര്‍ച്ച് മാസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ഇത് ഒഴിവാക്കാന്‍ അധിക വൈദ്യുതി വാങ്ങണമെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: