ആന്ധ്രാ ട്രെയിന്‍ ദുരന്തം അട്ടിമറിയോ? റെയില്‍വേ സംശയിക്കുന്നു; പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഭുവനേശ്വര്‍: ആന്ധ്രാപ്രദേശില്‍ 36 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ ദുരന്തം അട്ടിമറിയാണോ എന്ന് റെയില്‍വെ സംശയിക്കുന്നു നക്സല്‍ ബാധിത പ്രദേശത്താണ് അപകടം നടന്നത് എന്നത് അട്ടിമറി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. റിപ്ലബിക് ദിനം അടുത്തിരിക്കെ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. അപകട കാരണത്തെക്കുറിച്ച് റെയില്‍വേ വിശദമായ അന്വേഷണം ആരംഭിച്ചു.

അപകടമുണ്ടായ അതേ പാളത്തിലൂടെ ഒരു ചരക്ക് ട്രെയിന്‍ സുരക്ഷിതമായി കടന്നുപോയിരുന്നു. ജീവനക്കാരന്‍ ട്രാക്ക് പരിശോധിക്കുകയും ചെയ്തതാണ്. പാളം തെറ്റുന്നതിന് മുമ്പായി ട്രെയിന്‍ ഡ്രൈവര്‍ ഒരു പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് പറയുന്നു. ട്രാക്കിലുണ്ടായ വലിയ വിള്ളല്‍ ആകാം അപകട കാരണം.

ദുരന്തകാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ വക്താവ് ജെപി മിശ്ര പ്രതികരിച്ചത്. അപകട കാരണം അന്വേഷിച്ചു വരുകയാണ്. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. എത്രയും വേഗം റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ട്രെയിന്‍ ദുരന്തങ്ങള്‍ പതിവായിരിക്കുകയാണ്. കാണ്‍പൂരില്‍ രണ്ട് മാസം മുമ്പ് ട്രെയിന്‍ പാളം തെറ്റി 146 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ മാസം കാണ്‍പൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ പാലം മുറിച്ച് കടക്കവെ ട്രെയിനിന്റെ 15 കോച്ചുകള്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 26 പേര്‍ക്ക് പരുക്കേറ്റു.

 
എ എം

Share this news

Leave a Reply

%d bloggers like this: