മോയ് വില്ലയില്‍ നാളെ മുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടും

ഗാല്‍വേ: പഴയ ഡബ്ലിന്‍ റോഡില്‍ മോയ് വില്ലയില്‍ നാളെ മുതല്‍ മൂന്ന് ആഴ്ചത്തേക്ക് ഒരു ലൈന്‍ റോഡ് മാത്രമേ ഗതാഗതത്തിന് അനുവദിക്കുകയുള്ളു എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഡബ്ലിനിലെ R446 റോഡിലാണ് നിബന്ധന ബാധകമാവുക. ഗോര്‍ട്ട്, തൂം മോട്ടോര്‍ വേ നെറ്റ്വര്‍ക്കിന്റെ ഭാഗമായി പാലം നിര്‍മ്മിക്കുന്ന ജോലികളും നടന്നു വരികയാണ്. ഈ ദിവസങ്ങളില്‍ 9.30 am മുതല്‍ 4.30 pm വരെയുള്ള സമയങ്ങളിലായിരിക്കും വണ്‍ലൈന്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുക എന്നും അറിയിപ്പുണ്ട്.

നാളെ മുതല്‍ ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം കുറഞ്ഞത് മൂന്ന് ആഴ്ച കാലത്തേക്ക് ആയിരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ഈ റോഡിലൂടെ കുറഞ്ഞ വേഗതയിലാണ് വാഹനങ്ങള്‍ ഈ സമയങ്ങളില്‍ കടന്നു പോകേണ്ടത്. ഗതാഗതക്കുരുക്ക് സങ്കീര്‍ണമാകുന്നതിനാല്‍ അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും മുന്നറിയിപ്പുണ്ട്.

Share this news

Leave a Reply

%d bloggers like this: