തെരേസാ മേ – ട്രംപിന്റെ ആദ്യ അതിഥി; വെള്ളിയാഴച ഇരുവരും കൂടിക്കാഴ്ച നടത്തും

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തും. സ്വീകാര്യമല്ലാത്ത നിലപാടുകളോ പ്രഖ്യാപനങ്ങളോ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതില്‍ എതിര്‍പ്പറിയിക്കാന്‍ ഭയമില്ലെന്നു മേ പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മേ നിലപാട് വ്യക്തമാക്കിയത്.

ബ്രിട്ടീഷ് യുഎസ് സ്വതന്ത്ര വ്യാപാര കരാറും ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷയും ഭീകരവാദത്തിനെതായ യോജിച്ചുള്ള പോരാട്ടവും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. നാറ്റോ സഖ്യത്തിന്റെ ഭാവിയെക്കുറിച്ചും സഖ്യത്തിന്റെ നിലനില്‍പിന് അംഗരാജ്യങ്ങള്‍ വഹിക്കേണ്ട സാമ്പത്തിക ഉത്തരവാദിത്വങ്ങളെക്കുറിച്ചും നിര്‍ണായക ചര്‍ച്ചകളുണ്ടാകും.

വ്യാഴാഴ്ചയാണ് മേ വാഷിങ്ടനിലെത്തുന്നത്. മേ പുതിയ യുഎസ് പ്രസിഡന്റുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ആദ്യ ലോകനേതാവാകും. നാറ്റോയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ പ്രധാനവിഷയമാകുമെന്നും അവര്‍ വ്യക്തമാക്കി.

വനിതകള്‍ക്കും മുസ്ലിങ്ങള്‍ക്കും എതിരായി ട്രംപ് നടത്തിയ പ്രസ്താവനകള്‍ ചര്‍ച്ചാവിഷയമാകുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ട്രംപിന്റെ നിലപാടുകളോടു യോജിപ്പില്ലെന്നു താന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നായിരുന്നു തെരേസ മേ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകള്‍ പലതും നടത്തിയതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുള്ള കാര്യവും അവര്‍ സൂചിപ്പിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: