ഡബ്ലിന്‍-ദുബായ് റൂട്ടില്‍ എമിറേറ്റ്‌സ് സൂപ്പര്‍ ജംബോ എയര്‍ ബസ് സര്‍വീസ്

ഡബ്ലിന്‍: ഡബ്ലിന്‍-ദുബൈ റൂട്ടില്‍ ആകാശയാത്രക്ക് പുതുമ നിലനിര്‍ത്താന്‍ സൂപ്പര്‍ ജംബോ എയര്‍ സര്‍വീസുകളൊരുക്കി ദുബായുടെ സ്വന്തം എമിറേറ്റ്‌സ് തയ്യാറെടുപ്പുകള്‍ നടത്തുന്നു. ഖത്തര്‍ എയര്‍വേയ്സിനും എത്തിഹാദിനും മുന്നില്‍ മത്സര രംഗത്ത് പ്രതിരോധം സൃഷ്ടിക്കാന്‍ നടത്തുന്ന മുന്നൊരുക്കമാണ് ഈ പ്രഖ്യാപനത്തിനു പിന്നില്‍. വേനല്‍ക്കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് സൂപ്പര്‍ ജംബോ സര്‍വീസുകളെന്ന് കണക്കാക്കപ്പെടുന്നു. ഡബ്ലിന്‍-ദുബായ് റൂട്ടില്‍ സൂപ്പര്‍ ജംബോ A380 ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം പുറത്തു വിട്ടത് എമിറേറ്റ്‌സിന്റെ ഐറിഷ് കണ്‍ട്രി മാനേജരായ എന്റാ കോര്‍ണില്‍ ആണ്.

നിലവില്‍ 89 സൂപ്പര്‍ ജംബോ സര്‍വീസുകള്‍ ആരംഭിച്ച എമിറേറ്റ്‌സ് അടുത്ത 8 വര്‍ഷത്തിനുള്ളില്‍ 85 എണ്ണം സര്‍വീസ് നടത്താനൊരുങ്ങുന്നതായും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. അയര്‍ലന്‍ഡ് മാര്‍ക്കറ്റ് ലക്ഷ്യമിടുന്ന എമിറേറ്റ്‌സ് സര്‍വീസുകള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടുകള്‍ ഉപയോഗിക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് യാത്രക്കാരെയും ലക്ഷ്യം വെയ്ക്കുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ നിലവിലെ സംവിധാനത്തില്‍ വിമാനമിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന എമിറേറ്റ്‌സ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് റണ്‍വേ വികസനത്തിന് ആവശ്യമെങ്കില്‍ നിക്ഷേപം നടത്താനും തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: