മൂടല്‍ മഞ്ഞ് അതിശക്തമായതിനെ തുടര്‍ന്ന് അയര്‍ലന്‍ഡ്-ലണ്ടന്‍ യാത്ര വിമാനങ്ങള്‍ റദ്ദാക്കി

ഡബ്ലിന്‍: മൂടല്‍മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ഐറിഷ്-ലണ്ടന്‍ റൂട്ടില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. സൗത്ത് ഇംഗ്ലണ്ട് അന്തരീക്ഷം അനുകൂലമല്ലാത്തതിനാല്‍ ഇന്ന് ഷെഡ്യൂള്‍ ചെയ്യപ്പെട്ട വിമാന യാത്ര ഒഴിവാക്കുകയായിരുന്നു. ഡബ്ലിനില്‍ നിന്നും ലണ്ടന്‍-ഹീത്രോ സര്‍വീസുകളും, തിരിച്ച് ഡബ്ലിനില്‍ വന്നിറങ്ങേണ്ട വിമാനങ്ങളുമാണ് റദ്ധാക്കിയതില്‍ ഉള്‍പ്പെടുന്നത്.

ഡബ്ലിനിലെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരേണ്ട 7 വിമാനങ്ങളും തിരിച്ച് യു.കെ യിലേക്കുള്ള 7 സര്‍വീസുകളുമാണ് നിര്‍ത്തലാക്കിയത്. ഹീത്രോയില്‍ ഇന്ന് 100 വിമാന സര്‍വീസുകളാണ് മൂടല്‍മഞ്ഞ് പ്രതിസന്ധിയെത്തുടര്‍ന്നു നിര്‍ത്തിവെച്ചത്. കോര്‍ക്ക് എയര്‍പോര്‍ട്ടിലും ഇന്ന് ചില യാത്രകള്‍ റദ്ദാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.

ഇന്ന് ഡബ്ലിനിലെ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രകള്‍ക്ക് ഒരുങ്ങിയവര്‍ക്ക് എയര്‍ സര്‍വീസുകള്‍ റദ്ധാക്കിയ സന്ദേശം നല്‍കിയിട്ടുണ്ട്. ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ എയര്‍പോര്‍ട്ടിലും മൂടല്‍മഞ്ഞ് മൂലം ചില സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായും അറിയിപ്പ് ഉണ്ട്.

Share this news

Leave a Reply

%d bloggers like this: