ഓക്സ്ഫഡ് സര്‍വ്വകലാശാല നിലവാരം കുറയുന്നോ ? സര്‍വ്വകലാശാലക്കെതിരെ കേസ് കൊടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥി

ലണ്ടന്‍ : മോശമായ അധ്യാപനം മൂലം തന്റെ ബിരുദം രണ്ടാം ക്ലാസ് ആയിപ്പോയെന്നാരോപിച്ച് ഓക്സ്ഫഡ് സര്‍വ്വകലാശാലക്കെതിരെ ഇന്ത്യന്‍ വിദ്യാര്‍ഥി നല്‍കിയ കേസില്‍ വിചാരണയ്ക്കു ഹാജരാകാന്‍ സര്‍വകലാശാലയോടു ലണ്ടന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ വംശജനായ ഫൈസ് സിദ്ദീഖി ആണ് പരാതി നല്‍കിയത്.

പരാതി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് തള്ളണമെന്ന സര്‍വകലാശാലയുടെ ആവശ്യം നിരസിച്ചു. സര്‍വകലാശാല മറുപടി പറയേണ്ട പരാതിയാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് സര്‍വകലാശാലയിലെ ബ്രേസ്നോസ് കോളേജില്‍ ആധുനിക ചരിത്രമാണു സിദ്ദീഖി പഠിച്ചത്. ദക്ഷിണേന്ത്യയിലെ കോളനിവാഴ്ചയുടെ ചരിത്രമായിരുന്നു സ്പെഷലൈസേഷന്‍ നടത്തിയത്.

ഈ വിഷയത്തിലെ അധ്യാപനം മോശമായെന്നായിരുന്നു പരാതി. രണ്ടാം ക്ലാസ് ഗ്രേഡ് ലഭിച്ചതോടെ സമ്മര്‍ദത്തിലായ വിദ്യാര്‍ഥിയെ ഉറക്കമില്ലായ്മയും വിഷാദരോഗവും അലട്ടി. മോശം ഗ്രേഡായതുകൊണ്ടു തന്റെ സ്വപ്നമായിരുന്ന അഭിഭാഷകജോലി ലഭിക്കാതെപോയെന്നും ഹര്‍ജിയില്‍ പറയുന്നു.
1999-2000 അധ്യയനവര്‍ഷത്തില്‍ ഏഷ്യന്‍ ചരിത്രവിഭാഗത്തിലെ ഏഴ് അധ്യാപകരില്‍ നാലുപേരും അവധിയിലായിരുന്നുവെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: