മല്യക്ക്  900 കോടി വായ്പ : ഐ. ഡി .ബി .ഐ മുന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ബെംഗലുരു: വിവാദ വ്യവസായി വിജയ്മല്യയ്ക്ക് 900 കോടി വായ്പ നല്‍കിയ കേസില്‍ ഐഡിബിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാനെ സിബിഐ അറസ്റ്റ് ചെയ്തു. ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളിന് പുറമേ വായ്പയുമായി ബന്ധപ്പെട്ട, ബാങ്കിന്റെ മറ്റ് ഉന്നതോദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്.

വന്‍ വായ്പാ കുടിശ്ശിക വരുത്തിയ ശേഷം രാജ്യം വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിംഗ് ലിമിറ്റഡ് സ്ഥാപനങ്ങളും മല്യയുടെ വീടും അടക്കം 11 സ്ഥലത്ത് സിബിഐ റെയ്ഡും നടത്തിയിരുന്നു. വിദേശ നാണ്യ വിനിമയ നിയമ ലംഘനത്തിന്റെ പേരില്‍ ഡല്‍ഹി കോടതി വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ 12 ഉദ്യോഗസ്ഥരാണ് ബെംഗലുരുവില്‍ എത്തിയത്.

പലവട്ടം സമന്‍സ് അയച്ചിട്ടും ഹാജരാകാതെ വന്നതിനെ തുടര്‍ന്നാണ് നവംബര്‍ നാലിന് മല്യയ്‌ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് സാമ്ബത്തിക വിഭാഗം മേധാവി എ രഘുനാഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എയര്‍ലൈന്‍സിലെ മൂന്ന് ഉന്നതോദ്യോഗസ്ഥരെയും കസ്റ്റഡിയില്‍ എടുത്തു. യോഗേഷിന്റെയും രഘുനാഥിന്റെയും വീടുകളില്‍ റെയ്ഡും നടത്തി.

9000 കോടിയുടെ വായ്പാ കുടിശ്ശിക കേസില്‍ മല്യയുടെ സ്ഥാപനങ്ങളില്‍ നിന്നും 6203.35 കോടി രൂപ കണ്ടുകെട്ടാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സിബിഐ നടപടിയും വന്നിരിക്കുന്നത്.

 
എ എം

 

Share this news

Leave a Reply

%d bloggers like this: