ഇന്ത്യയും ഹൈഡ്രജന്‍ ബോംബ് ഉണ്ടാക്കിയിരുന്നു

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ചിരുന്നതായി സിഐഎ രഹസ്യരേഖ. മുംബയ് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ 36 ശാസ്ത്രജ്ഞരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള ആണവാക്രമണ ഭീഷണിയെ ചെറുക്കാനെന്ന പേരിലാണ് ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ചത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ പ്രതികരണം ഭയന്ന് ഹൈഡ്രജന്‍ ബോംബ് ഒരിക്കലും ഇന്ത്യ പരീക്ഷിച്ചില്ല. അതേസമയം പാകിസ്ഥാനെയല്ല ചൈനയെ ആണ് ഇന്ത്യ കൂടുതല്‍ അപകടകാരിയായ ശത്രുവായി കാണുന്നതെന്നും സിഐഎ വിലയിരുത്തുന്നു.

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974ലാണ് ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ അമ്മയുടെ പാത പിന്തുടരാന്‍ തുടക്കത്തില്‍ രാജീവിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പാകിസ്ഥാന്റെ അണുപരീക്ഷണങ്ങള്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദമാണ് ഹൈഡ്രജന്‍ ബോംബ് നിര്‍മ്മാണത്തിലേയ്ക്ക് നയിച്ചതെന്ന് സിഐഎ അഭിപ്രായപ്പെടുന്നു. 1985 മേയ് നാലിനാണ് ആണവനയം പുനപരിശോധിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ ആണവയുദ്ധം ഒഴിവാക്കാന്‍ അമേരിക്കയിലെ റൊണാള്‍ഡ് റീഗന്‍ ഗവണ്‍മെന്റ് ഇടപ്പെട്ടിരുന്നതായും സിഐഎ അവകാശപ്പെടുന്നു. 1998ല്‍ എബി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കം രണ്ടാം തവണ ഇന്ത്യ ആണവ സ്ഫോടനം നടത്തി. ഇതേ തുടര്‍ന്ന് ഇന്ത്യക്ക് മേല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് അണുബോംബുകളേക്കാള്‍ പ്രഹര ശേഷി കൂടിയവയാണ് ഹൈഡ്രജന്‍ ബോംബുകള്‍.

എ എം

 

Share this news

Leave a Reply

%d bloggers like this: