വാര്‍ത്തകളുടെ വിശ്വാസ്യതയില്‍ ഇന്ത്യന്‍, ഐറിഷ് മാധ്യമങ്ങളുടെ സ്ഥാനം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ വരട്ടെ. ഇന്ത്യന്‍, ഐറിഷ് മാധ്യമങ്ങളെ ലോകത്ത് ഏറ്റവും വിശ്വാസ്യത കുറഞ്ഞ മാധ്യമങ്ങളുടെ ഗണത്തിലാണ് വേള്‍ഡ് ഇക്കണോമിക്ക് ഫോറം പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയാണ് വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ടത്. ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ മാധ്യമങ്ങള്‍. തൊട്ടടുത്ത സ്ഥാനത്ത് ഐറിഷ് മാധ്യമങ്ങളും ഉണ്ട്. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയന്‍ മാധ്യമങ്ങളാണ്.

വിശ്വാസ്യതയില്ലാത്ത സര്‍ക്കാറുകള്‍, മാധ്യമങ്ങള്‍, എന്‍ജിഒകള്‍, ബിസിനസ് എന്നിവയുടെ പട്ടികയാണ് വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ടത്. സിംഗപ്പൂര്‍, തുര്‍ക്കി, യുഎഇ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മാധ്യമങ്ങളാണ് പിന്നാലെയുള്ളത്.

ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത സര്‍ക്കാറുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റീനയിലെ സര്‍ക്കാറുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ബ്രസീല്‍ സര്‍ക്കാറാണ്. മൂന്നാം സ്ഥാനത്തുള്ളതാകട്ടെ കനേഡിയന്‍ സര്‍ക്കാറാണ്. കൊളംബിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മലേഷ്യ, മെക്സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാറുകളാണ് പട്ടികയില്‍ പിന്നാലെയുള്ളത്.

ലോകമെമ്പാടുമായി നടത്തിയ പഠനത്തിനൊടുവിലാണ് ഈ പട്ടികകള്‍ പുറത്തു വിട്ടത് എന്ന് വേള്‍ഡ് എക്കണോമിക്ക് ഫോറം വ്യക്തമാക്കി.
എ എം

 

Share this news

Leave a Reply

%d bloggers like this: