അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായി ഇന്ത്യന്‍ വംശജയായ നിക്കി ഹാലെ

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായി ഇന്ത്യന്‍ വംശജ. അടുത്ത നയതന്ത്ര പ്രതിനിധിയായി യു.എസ് സെനറ്റ് തെരഞ്ഞെടുത്തത് ഇന്ത്യന്‍ വംശജയായ 45കാരി നിക്കി ഹാലെയെയാണ്. ഒരു ഇന്ത്യന്‍ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത് ഇതാദ്യമായാണ്.

വോട്ടെടുപ്പിലൂടെയാണ് നിക്കിയെ യു.എന്‍ നയതന്ത്ര പ്രതിനിധിയായി തെരഞ്ഞെടുത്തത്. 100ല്‍ 96വോട്ടും നിക്കിക്ക് ലഭിച്ചു. സൗത്ത് കരോലിന ഗവര്‍ണറായിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന നിക്കി ഹാലെ. നിക്കിക്ക് നയതന്ത്രത്തില്‍ മുന്‍ പരിചയമില്ല. ട്രംപിനെ വിമര്‍ശിച്ചിരുന്നയാളാണ് നിക്കി. ട്രംപിന്റെ പല ആശയങ്ങളുമായും അവര്‍ വിയോജിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാന പദ്ധതിയിലേക്ക് യു.എന്‍ ധനശേഖരണം നടത്തുന്നത് ട്രംപ് എതിര്‍ത്തിരുന്നു.

എന്നാല്‍, ട്രംപില്‍ നിന്ന് വിഭിന്നമായി അമേരിക്ക ആഗ്രഹിക്കുന്ന ആശയങ്ങളെ യു.എന്നില്‍ അവതരിപ്പിക്കാന്‍ നിക്കിക്ക് കഴിയുമെന്ന് കരുതുന്നതായി ഡെമോക്രാറ്റിക് സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍ പറഞ്ഞു. ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു.

 

എ എം

Share this news

Leave a Reply

%d bloggers like this: