ഐറിഷ് ഗേള്‍ ഗൈഡ്സിലേക്ക് മൂന്നാം ലിംഗക്കാര്‍ക്കും പ്രവേശനം അനുവദിച്ചു.

ഡബ്ലിന്‍: പുരുഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ത്രീ എന്ന മേല്‍വിലാസം ഇഷ്ടപെടുന്ന മൂന്നാം ലിംഗക്കാര്‍ക്ക് ഐറിഷ് ഗേള്‍ ഗൈഡ്സിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ സംഘടനയില്‍ ചേരാന്‍ മൂന്നാം ലിംഗത്തില്‍പെട്ടവര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രവേശന നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. യു.കെയിലും മൂന്നാം ലിംഗക്കാര്‍ക്ക് സംഘടനയില്‍ പ്രവേശനം അനുവദിക്കപ്പെട്ടതിന്റെ ചുവടുപിടിച്ചാണ് അയര്‍ലണ്ടും ഇത്തരക്കാര്‍ക്ക് അവസരമൊരുക്കുന്നത്. ഗേള്‍ ഗൈഡ്സിലെ നിലവിലുള്ള അംഗങ്ങളുമായി ഈ ആശയം പങ്കുവെച്ചതിനു ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്ന് സംഘടനയുടെ സി.ഒ.ഒ ലിന്‍ഡ പീറ്റേഴ്സ് വ്യക്തമാക്കി.

ഐറിഷ് ഗേള്‍ ഗൈഡ്സില്‍ ലേഡി ബേര്‍ഡ് വിഭാഗത്തിലേക്ക് 5 മുതല്‍ 7 വരെയുള്ള പെണ്‍കുട്ടികളെയും, ബ്രൗണ്‍സ് വിഭാഗത്തില്‍ 7-14 വയസ്സ് വരെയുള്ളവരും, 14 മുതല്‍ 30 വരെ ഉള്ളവര്‍ സീനിയര്‍ ബ്രാഞ്ചിലും ഉള്‍പ്പെടും. അയര്‍ലന്‍ഡിലെ പെണ്‍കുട്ടികളെ ഉത്തരവാദിത്വത്തോടെ വളരാന്‍ പ്രാപ്തമാക്കുന്ന സംഘടനയാണ് ഐറിഷ് ഗേള്‍ ഗൈഡ്സ്. രാജ്യത്ത് പൗരബോധത്തോടെ ജീവിക്കാന്‍ പെണ്‍കുട്ടിളെ പ്രാപ്തമാക്കുക, സേവന രംഗത്തോട് താത്പര്യം വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതിയോട് ഇണക്കി ജീവിക്കാന്‍ തയ്യാറെടുപ്പിക്കുക തുടങ്ങിയവയാണ് ഗേള്‍ ഗൈഡ്സിന്റെ ലക്ഷ്യങ്ങള്‍.

Share this news

Leave a Reply

%d bloggers like this: